ഇവര്‍ പോവുന്നത് കാണാനോ, കളിക്കാനോ? ഓസീസിനെതിരേ ഒരവസരം പോലും ലഭിക്കില്ല!! ഇന്ത്യയുടെ ടൂറിസ്റ്റുകള്‍..

മെല്‍ബണ്‍: ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ വിമാനമിറങ്ങിക്കഴിഞ്ഞു. ട്വന്റി20, ടെസ്റ്റ്, ഏകദിനം എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമും ആദ്യമായി മുഖാമുഖം വരുന്നത്. വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഓസീസിനെതിരേ അങ്കം കുറിക്കുന്നത്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങള്‍ക്കു ഇത്തവണ ഓസ്‌ട്രേലിയയില്‍ ഒരുപക്ഷെ ഒരു കളിയില്‍പ്പോലും അവസരം ലഭിക്കാനിടയില്ല. ഈ താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

ശ്രേയസ് അയ്യര്‍
വിന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലും ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. പക്ഷെ അപ്രധാനമായ അവസാന കളിയില്‍പ്പോലും ശ്രേയസിനെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഓസീസിനെതിരായ പരമ്പരയിലും താരത്തിന് കാഴ്ചക്കാരുടെ നിരയില്‍ തന്നെയാവും സ്ഥാനമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യില്‍ കളിച്ചാണ് ശ്രേയസ് ഇന്ത്യക്കായി അരങ്ങേറിയത്. എന്നാല്‍ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പിന്നീട് ഇടം പിടിക്കാന്‍ താരത്തിനായില്ല. ബാറ്റിങില്‍ മൂന്ന്, നാല് പൊസിഷനുകൡലാണ് ശ്രേയസ് സ്ഥിരമായി കളിക്കാറുള്ളത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്നാംസ്ഥാനത്ത് ക്യാപ്റ്റന്‍ വിരാട് കോലിയും നാലാമനായി ലോകേഷ് രാഹുലുമാണ് ഇറങ്ങുന്നത്. നിലവില്‍ ഐസിസി ടി20 റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള താരം കൂടിയാണ് രാഹുല്‍. അഞ്ചാമനായി മനീഷ് പാണ്ഡെയോ റിഷഭ് പന്തോ ആയിരിക്കും ക്രീസിലെത്തുക. അതുകൊണ്ടു തന്നെ ഇത്തവണയും ശ്രേയസിന് നിരാശനാവേണ്ടിവന്നേക്കും.

വാഷിങ്ടണ്‍ സുന്ദര്‍
തമിഴ്‌നാട് ഓഫ്‌സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള സംഘത്തിലുണ്ടെങ്കിലും ഒരു മല്‍സരം പോലും കളിക്കാനിടയില്ല. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. വിന്‍ഡീസിനെതിരേ നടന്ന അവസാന ടി20 മല്‍സരത്തില്‍ വാഷിങ്ടണ്‍ ടീമിലുണ്ടായാരുന്നെങ്കിലും നന്നായി തല്ലു വാങ്ങിയിരുന്നു.
ഓസീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ലോകോത്തര സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമുള്ളതിനാല്‍ വാഷിങ്ടണിന് സൈഡ് ബെഞ്ചിലാവും സ്ഥാനം.

മനീഷ് പാണ്ഡെ
മധ്യനിര ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെയാവും ഓസീസിനെതിരേ അവസരം നിഷേധിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇതിനകം ഏറക്കുറെ തീരുമാനിച്ചു കഴിഞ്ഞു. നാലാമനായി ലോകേഷ് രാഹുലും അഞ്ചാമനായി റിഷഭ് പന്തും ആറാമനായി ദിനേഷ് കാര്‍ത്തിക്കും കളിക്കാനാണ് സാധ്യത കൂടുതല്‍. ഇത്രയും ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക മനീഷിന് ദുഷ്‌കരം തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications