Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ അരങ്ങേറ്റം ധോണിയുടെ അതേ വര്‍ഷം- ഇവര്‍ ഇപ്പോള്‍ എവിടെ?

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ മാത്രമല്ല ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. 2004ലായിരുന്നു ഏകദിന ഫോര്‍മാറ്റിലൂടെ റാഞ്ചിയില്‍ നിന്നുള്ള നീളന്‍ മുടിക്കതാരന്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വൈകാതതെ തന്നെ ടീമിന്റെ നായകസ്ഥാനത്തേക്കും വന്ന ധോണിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1

28 വര്‍ഷത്തിനു ശേഷം ഇന്ത്യക്കു ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനായി മാറിയ അദ്ദേഹം മൂന്ന് ഐസിസി ട്രോഫികളാണ് ഏറ്റുവാങ്ങിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണിയുടെ മറ്റു കിരീടനേട്ടങ്ങള്‍. ധോണി അരങ്ങേറിയ അതേ വര്‍ഷം തന്നെ ഇന്ത്യക്കായി ഏകദിനത്തില്‍ തുടക്കം കുറിച്ച വേറെയും താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നും ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നുമറിയാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും എംഎസ് ധോണി അരങ്ങേറിയ അതേ വര്‍ഷമാണ് ഇന്ത്യക്കായി കന്നി മല്‍സരം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിനു ദേശീയ ടീമിലേക്കു വഴിതുറന്നത്.
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ച ഇര്‍ഫാന്റെ കരിയറിനു പക്ഷെ ആയുസ്സ് കുറവായിരുന്നു. പരിക്കുകള്‍ കാരണം പലപ്പോഴും ടീമിനു പുറത്തായ താരം പിന്നീട് വിരമിക്കുകയും ചെയ്തു. ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ഇര്‍ഫാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കാശ്മീരിന്റെ ചില യുവതാരങ്ങളുടെ വഴികാട്ടി കൂടിയാണ് അദ്ദേഹം. ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ് തുടങ്ങിയ താരങ്ങള്‍ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവന്നത് ഇര്‍ഫാനാണ്.

രോഹന്‍ ഗവാസ്‌കര്‍

രോഹന്‍ ഗവാസ്‌കര്‍

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ വഴിയെ ക്രിക്കറ്റിലേക്കു വന്ന മകന്‍ രോഹന്‍ ഗവാസ്‌കര്‍ക്കു പക്ഷെ പിതാവിന്റെ പെരുമ കാക്കാനായില്ല. എംഎസ് ധോണിയുടെ അതേ വര്‍ഷം തന്നെയായിരുന്നു രോഹനും ഏകദിനത്തില്‍ അരങ്ങേറിയത്. പക്ഷെ രാജ്യത്തിനായി വെറും 11 ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.
ക്രിക്കറ്റ് കരിയറില്‍ ക്ലിക്കാവാതെ പോയ രോഹന്‍ പിന്നീട് കമന്റിയിലേക്കു കൂടുമാറുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ ആഭ്യന്തര ടൂര്‍ണമെന്റുകളിലെ കമന്റേറ്ററും അവതാരകനുമായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

എംഎസ് ധോണിയുടെ അതേ വര്‍ഷം അരങ്ങേറിയിട്ടും ഇപ്പോഴും മല്‍സരരംഗത്തുള്ള ഒരേയൊരു താരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തികാണ്. ധോണിയുടെ സാന്നിധ്യം കാരണം ദേശീയ ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് ഡിക്കെ.
നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത കാര്‍ത്തിക് ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കാര്‍ത്തികിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ഐപിഎല്‍ കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടിയും അദ്ദേഹം കളിക്കുന്നുണ്ട്. കൂടാതെ അടുത്തിടെ കമന്ററിയിലും കാര്‍ത്തിക് അരങ്ങേറിയിരുന്നു.

രമേഷ് പവാര്‍

രമേഷ് പവാര്‍

ബാറ്റിങ് കൂടി അറിയാവുന്ന ഓഫ് സ്പിന്നറെന്ന ലേബലിലാണ് രമേഷ് പവാര്‍ 2004ല്‍ ഇന്ത്യന്‍ ടീമിലേക്കു വന്നത്. ഇന്ത്യക്കു വേണ്ടി 31 ഏകദിനങ്ങളിലാണ് അദ്ദേഹം കളിച്ചത്. വിരമിക്കലിനു ശേഷം പവാര്‍ കോച്ചിങിലേക്കു തിരിയുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ജോഗീന്ദര്‍ ശര്‍മ

ജോഗീന്ദര്‍ ശര്‍മ

2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലിലൂടെ ശ്രദ്ധേയനായ ഫാസ്റ്റ് ബൗളറാണ് ജോഗീന്ദര്‍ ശര്‍മ. 2004ലായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി വെറും നാല് ഏകദിനങ്ങളില്‍ മാത്രമ ജോഗീന്ദര്‍ കളിച്ചിട്ടുള്ളൂ. നിലവില്‍ ക്രിക്കറ്റിനോടു പൂര്‍ണമായി വിട പറഞ്ഞ അദ്ദേഹം പോലീസായി ജോലി ചെയ്തു വരികയാണ്.

Story first published: Tuesday, May 10, 2022, 14:50 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+