For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? ഇന്ത്യക്ക് ഐപിഎല്‍ സമ്മാനിച്ച നക്ഷത്രങ്ങള്‍...

പല യുവതാരങ്ങളെയും രാജ്യത്തിനു സംഭാവന ചെയ്തത് ഐപിഎല്ലാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. പ്രഥമ സീസണില്‍ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച ഐപിഎല്ലിനെ പിന്നീട് മറ്റു രാജ്യങ്ങളും അനുകരിക്കുകയും ചെയ്തു. നിലവില്‍ ഐപിഎല്‍ മാതൃകയിലുള്ള ട്വന്റി20 ലീഗ് പല പ്രമുഖ രാജ്യങ്ങളിലും അരങ്ങേറുന്നുണ്ട്. പക്ഷെ അവയ്‌ക്കൊന്നും ഐപിഎല്ലിന്റെ ഗ്ലാമറിനൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം.

നിരവധി യുവതാരങ്ങളെയാണ് ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത്. ഐപിഎല്‍ കൊണ്ടു മാത്രം ദേശീയ ടീമിലെത്തുകയും പിന്നീട് ലോക ക്രിക്കറ്റില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചില കളിക്കാരുണ്ട്. ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ച അഞ്ചു മിന്നും താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ സഹോദരനെന്ന നിലയില്‍ ഐപിഎല്ലില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട കളിക്കാരനാണ് യൂസുഫ് പഠാന്‍. എന്നാല്‍ താന്‍ ഇര്‍ഫാന്റെ നിഴലില്‍ ഒതുങ്ങേണ്ടയാളല്ലെന്ന് അധികം വൈകാതെ തന്നെ യൂസുഫ് തെളിയിച്ചു.
2007ലെ ട്വന്റി20 ലോകകപ്പിലൂടെയാണ് യൂസുഫ് ഇന്ത്യക്കായി അരങ്ങേറുന്നത്. പക്ഷെ അദ്ദേഹത്തെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയത് ഐപിഎല്ലാണ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു യൂസുഫ്.
ആദ്യ സീസണില്‍ തന്നെ രാജസ്ഥാനെ ചംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമിലെയും അവിഭാജ്യഘടകമായി യൂസുഫ് മാറി. 2011ല്‍ ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. ഇതുവരെ 57 ഏകദിനങ്ങളും 21 ട്വന്റി മല്‍സരങ്ങളും യൂസുഫ് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ വിട്ട ശേഷം യൂസുഫ് പിന്നീട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായി. കെകെആറിനൊപ്പം രണ്ടു തവണ കിരീടനേട്ടത്തിലും പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് യൂസുഫ്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതേ വര്‍ഷം തന്നെ ഐപിഎല്ലിലും കളിച്ചു. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ജഡേജ. ആദ്യ സീസണില്‍ തന്നെ താരം ടീമിനൊപ്പം കിരീടത്തില്‍ മുത്തമിട്ടു.
പിന്നീട് നിയമവിരുദ്ധമായി ചെന്നൈ സൂപ്പര്‍കിങ്‌സിലേക്ക് ചേക്കേറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ ഒരു സീസണില്‍ ജഡേജയ്ക്കു വിലക്ക് നേരിടേണ്ടിവരികയും ചെയ്തു. 2011സാണ് അദ്ദേഹം സിഎസ്‌കെയിലെത്തുന്നത്. ജഡേജയുടെ കരിയറിലെ സുവര്‍ണകാലമായിരുന്നു പിന്നീട് കണ്ടത്.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നിയ ജഡേജ ചെന്നൈയുടെ തുറുപ്പുചീട്ടായി മാറി. ആദ്യ സീസണിലും രണ്ടാം സീസണിലും ചെന്നൈക്കൊപ്പം താരം കിരീടവിജയത്തില്‍ പങ്കാളിയായി. ജഡേജയില്ലാത്ത ചെന്നൈ ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു പിന്നീട് കണ്ടത്.
ചെന്നൈയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ പ്രിയങ്കരനായി മാറിയ ജഡേജ വൈകാതെ ഇന്ത്യന്‍ ടീമിലുമെത്തി. മൂന്നു ഫോര്‍മാറ്റിലും ജഡേജ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. 2017ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം നിശ്ചിത ഓവര്‍ സ്ഥാനം നഷ്ടമായെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ജഡേജ ഇപ്പോഴും അംഗമാണ്.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫാബുലസ് ഫോര്‍ അടക്കിവാണ കാലത്ത് അവസരത്തിനായി കാത്തിരുന്ന താരമാണ് അജിങ്ക്യ രഹാനെ. ഐപിഎല്ലാണ് രഹാനെയെന്ന ജീനിയസ് ക്രിക്കറ്ററെ ലോകത്തിനു കാണിച്ചു തന്നത്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹത്തെ ഇതഹാസ താരം രാഹുല്‍ ദ്രാവിഡിനോടാണ് പലരും വിശേഷിപ്പിക്കുന്നത്.
2011ലാണ് ഇന്ത്യക്കു വേണ്ടി ഏകദിനം, ട്വന്റി20 എന്നിവയില്‍ രഹാനെ അരങ്ങേറിയത്. പക്ഷെ ടീമില്‍ സ്ഥാനം ഭദ്രമാക്കാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ടെസ്റ്റ് ടീമില്‍ സ്ഥിരം അംഗമാണ് രഹാനെ. 2012ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായിരുന്നു അദ്ദേഹം. ചില തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഈ സീസണില്‍ രഹാനെ കാഴ്ചവച്ചത്. മൂന്നു അര്‍ധസെഞ്ച്വറികളടക്കം 560 റണ്‍സാണ് രഹാനെ വാരിക്കൂട്ടിയത്.
ഇതോടെ 2013ല്‍ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും താരത്തിനു വിളിവന്നു. 2019ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രഹാനെ പുതിയ സീസണിലെ ഐപിഎല്ലില്‍ ഇറങ്ങിയത്.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ തുടങ്ങി പിന്നീട് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ സ്പിന്നറാണ് യുസ്‌വേന്ദ്ര ചഹല്‍. 2015ലെ ഐപിഎല്ലിലൂടെയാണ് ചഹല്‍ ശ്രദ്ധിക്കപ്പെടുന്നത്. സീസണില്‍ 23 വിക്കറ്റുകള്‍ വാരിക്കൂട്ടിയ താരം ആര്‍സിബിയുടെ കുന്തമുനയായി മാറി.
തൊട്ടടുത്ത സീസണിലും ചഹല്‍ മാസ്മരിക ഫോം ആവര്‍ത്തിച്ചു. 2016ലെ ഐപിഎല്ലില്‍ 21 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി. ആര്‍സിബിയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും ചഹലിനു കഴിഞ്ഞു.
2017ല്‍ ദേശീയ ടീമിലെത്തിയ താരം ഇംഗ്ലണ്ടിനെതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതോടെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ട്വന്റി20യിലെ മിന്നുന്ന പ്രകടനം ചഹലിനെ ഏകദിന ടീമിലും എത്തിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന് പിടിക്കുക ചഹലായിരിക്കും.

 ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

2015ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയതോടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നതോടൊപ്പം പേസറായി വിക്കറ്റെടുക്കാനുമുള്ള മിടുക്കാണ് പാണ്ഡ്യയെ വ്യത്യസ്തനാക്കിയത്. പേസ് ബൗളറായ ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പാണ് പാണ്ഡ്യയുടെ വരവോടെ അവസാനിച്ചത്.
2016ലെ ട്വന്റി20 ലോകകപ്പിനു മുമ്പാണ് പാണ്ഡ്യ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്. പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ താരം ടീമിലെ അവിഭാജ്യഘടകമായി മാറുന്നതാണ് കണ്ടത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലൂടെ തുടങ്ങിയ പാണ്ഡ്യ പിന്നീട് ടെസ്റ്റ് ടീമിലുമെത്തി. അവിടെയും താരം മോശമാക്കിയില്ല. ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും പാണ്ഡ്യ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമാണ്.

Story first published: Wednesday, April 18, 2018, 14:49 [IST]
Other articles published on Apr 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+