For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ ഈ 7 പേരെ വിട്ടു കളിക്കില്ല!! ടി20, ഏകദിന ലോകകപ്പുകളില്‍ സീറ്റുറപ്പ്, ആരെല്ലാം?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീര്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ആദ്യത്തെ ഐസിസി ടൂര്‍ണമെന്റില്‍ തന്നെ ടീമിനെ ചാംപ്യന്മാരാക്കിയ അദ്ദേഹം നേരത്തേ തന്നെ വിമര്‍ശിച്ചവരുടെയെല്ലാം വായടപ്പിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരകളിലേറ്റ തോല്‍വികള്‍ ഗംഭീറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

എന്നാല്‍ ചാംപ്യന്‍സ് ട്രോഫി വിജയത്തോടെ അദ്ദേഹം വില്ലനില്‍ നിന്നും ഹീറോയായി മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളിലും ഗംഭീറിനു കീഴില്‍ ടീം കസറുമെന്നു ആരാധകരും ഇപ്പോള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി ടീമിനെ ഒരുക്കുകയാണ് ഗംഭീറിന്റെ അടുത്ത ദൗത്യം. അതിനു ശേഷം 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെയും അദ്ദേഹത്തിനു സജ്ജമാക്കേണ്ടതുണ്ട്. ബിസിസിഐയുമായുള്ള ഗംഭീറിന്റെ കരാര്‍ അവസാനിക്കുക 2027ലെ ഏകദിന ലോകകപ്പോടെയാണ്.

YASHASVI JAISWAL

വ്യത്യസ്ത ടീമുകളെയാണ് അടുത്ത ടി20, ഏകദിന ലോകകപ്പുകളില്‍ ഗംഭീര്‍ ഇറക്കുകയെന്നുറപ്പാണ്. എന്നാല്‍ ചുരുക്കം ചില കളിക്കാര്‍ രണ്ടു ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. രണ്ടു ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഭദ്രമായിക്കഴിഞ്ഞ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സീറ്റുറപ്പുള്ളത് ആര്‍ക്കെല്ലാം?

അടുത്ത രണ്ടു ലോകകപ്പുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാക്കിയവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ. ചിലര്‍ ടി20 ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കായി കളിക്കാനിറങ്ങമ്പോള്‍ ചിലരെയാവട്ടെ ഏകദിന ലോകകപ്പില്‍ മാത്രമേ നമുക്കു കാണാന്‍ സാധിക്കുകയുള്ളൂ.

യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസ് ത്രയങ്ങളായ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നീ ഏഴു പേരാണ് ഇപ്പോള്‍ രണ്ടു ടൂര്‍ണമെന്റുകളിലേക്കും ഗൗതം ഗംഭീറിന്റെ ലിസ്റ്റില്‍ കയറിപ്പറ്റിയവര്‍.

പരിക്ക് പോലെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇനി ഇവരില്‍ ആരെങ്കിലുമൊരാള്‍ രണ്ടു ലോകകപ്പിലും ടീമിനു പുറത്താവാനിടയുള്ളൂ. ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി ഗംഭീര്‍ കാണുന്നയാളാണ് ജയ്‌സ്വാള്‍. ടി20, ടെസ്റ്റ് എന്നിവയില്‍ താരം സീറ്റുറപ്പിച്ചെങ്കിലും ഏകദിനത്തില്‍ കഴിവ് തെളിയിക്കാന്‍ മതിയായ അവസരം ലഭിച്ചിട്ടില്ല.

HARDIK PANDYA

2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാള്‍ തീര്‍ച്ചയായും ജയ്‌സ്വാളായിരിക്കും. 2027ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതു സംഭവിക്കുമോയെന്നു കണ്ടറിയണം. അദ്ദേഹത്തിനു പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ജയ്‌സ്വാള്‍ തന്നെയായിരിക്കും കളിച്ചേക്കുക.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മികച്ച മാച്ച് വിന്നര്‍മാരായി ഹാര്‍ദിക്കും അക്ഷറും ഇപ്പോള്‍ മാറിക്കഴിഞ്ഞു. ഇരുവരുമില്ലാത്ത ടി20, ഏകദിന ടീമുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല. പരിക്കുകളേറ്റില്ലെങ്കില്‍ അടുത്ത രണ്ടു ലോകകപ്പുകളിലും ഹാര്‍ദിക്കിനെയും അക്ഷറിനെയും ഉറപ്പായും പ്ലെയിങ് ഇലവനില്‍ നമുക്കു കാണാന്‍ സാധിക്കും.

കഴിഞ്ഞ ടി20 ലോകകപ്പ്, അവസാനത്തെ ചാംപ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഹാര്‍ദിക്കിനും അക്ഷറിനുമായിരുന്നു. ബൗളിങില്‍ ഇന്ത്യയുടെ പുതിയ വജ്രായുധമായി മാറിയ താരമാണ് വരുണ്‍. രണ്ടു ഫോര്‍മാറ്റുകളിലും ഇപ്പോള്‍ ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വരുണില്ലാത്ത ലോകകപ്പ് ടീമുകളെക്കുറിച്ച് ഇനി ഗംഭീര്‍ ചിന്തിക്കാന്‍ പോലും സാധ്യതയില്ല.

ബുംറയാവട്ടെ മൂന്നു ഫോര്‍മാറ്റിലും ടീമിന്റെ മാച്ച് വിന്നറാണ്. അര്‍ഷ്ദീപും ഹര്‍ഷിത്തും ടീമിന്റെ അടുത്ത സ്ഥിരം പേസ് ജോടികളാവാന്‍ സാധ്യതയുള്ളവരുമാണ്. ഹര്‍ഷിത്തില്‍ ഗംഭീറിനു വലിയ പ്രതീക്ഷകളാണുള്ളത്. അതുകൊണ്ടു തന്നെ പരമാവധി അവസരങ്ങള്‍ നല്‍കി അദ്ദേഹം യുവ പേസറെ ലോകോത്തര ബൗളറായി മാറ്റിയെടുത്തേക്കും.

Story first published: Thursday, March 13, 2025, 14:41 [IST]
Other articles published on Mar 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+