Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഇവരെ നോക്കിവച്ചോ, ഇന്ത്യ കപ്പടിക്കാന്‍ ഇവര്‍ വിചാരിക്കണം... തുറുപ്പുചീട്ടുകള്‍

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ ഈ മാസമാരംഭിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയിറങ്ങുന്നത്. നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കച്ചമുറുക്കുക. പ്രിയം ഗാര്‍ഗാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്.

നാലു തവണ ലോക ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ഇന്ത്യ സന്തുലിതമായ ടീമിനെയാണ് ലോകകപ്പില്‍ അണിനിരത്തുന്നത്. ഈ ടൂര്‍ണമെന്റില്‍ ചില താരങ്ങളുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമായി മാറും. ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ ശേഷിയുള്ള ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ലോകകപ്പ് സംഘത്തില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ലെഗ് സ്പിന്നറാണ് രവി ബിഷ്‌നോയ്. 19 കാരനായ താരത്തിന്റെ മികവ് തിരിച്ചറിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു മുന്നോടിയായി ടീമില്‍ അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. രണ്ടു കോടി രൂപയ്ക്കാണ് കഴിഞ്ഞ മാസം നടന്ന ലേലത്തില്‍ ബിഷ്‌നോയിയെ പഞ്ചാബ് സ്വന്തമാക്കിയത്.
ഏഴ് യൂത്ത് ഏകദിനങ്ങൡ നിന്നും 12 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനു വേണ്ടിയും ബിഷ്‌നോയ് ഏഴു വിക്കറ്റ് പിഴുതിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ താരത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ പ്രിയം ഗാര്‍ഗ് ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിലെ പ്രതീക്ഷകളിലൊന്നാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരം ഇതിനകം തന്നെ ആഭ്യന്തര ക്രിക്കറ്റിലൂടെ തന്റെ മികവ് പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. 2018ല്‍ ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ നേരിയ വ്യത്യാസത്തിലാണ് ഗാര്‍ഗിനു സ്ഥാനം നഷ്ടമായത്. ഇത്തവണ ടീമിന്റെ ക്യാപ്റ്റനായി രാജകീയ തിരിച്ചുവരവാണ് താരം നടത്തിയത്.
ബാറ്റിങിലെ മാത്രം പ്രകടനല്ല ഫീല്‍ഡിങിലെയും കഴിവാണ് താരത്തെ ഇത്തവണ ക്യാപ്റ്റനാക്കാനുള്ള പ്രധാന കാരണം. ഇതുവരെ 18 യൂത്ത് ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഗാര്‍ഗ് 40ന് അടുത്ത് ശരാശരിയില്‍ 548 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 എന്ന ഞെട്ടിക്കുന്ന ശരാശരിയാണ് താരത്തിന്റേത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഗാര്‍ഗായിരുന്നു ക്യാപ്റ്റന്‍. പരമ്പരയില്‍ ഇന്ത്യയെ ജേതാക്കളാക്കാനും താരത്തിനു കഴിഞ്ഞു.

യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

ഇന്ത്യയുടെ അടുത്ത യുവരാജ് സിങെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഓള്‍റൗണ്ടര്‍ യശസ്വി ജയ്‌സ്വാള്‍. മുംബൈയില്‍ നിന്നുള്ള താരം ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും ജയ്‌സ്വാള്‍ റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരേ ജയ്‌സ്വാള്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ തരമായി മാറുകയും ചെയ്തിരുന്നു. 45 വര്‍ഷം ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
അണ്ടര്‍ ലോകകപ്പിലും ബാറ്റിങ് മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ അടുത്ത ബാറ്റിങ് സെന്‍സേഷനായി ജയ്‌സ്വാള്‍ മാറുമെന്നുറപ്പാണ്.
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം താരത്തിന് വരാനിരിക്കുന്ന ഐപിഎല്ലിലും അവസരം നേടിക്കൊടുത്തിട്ടുണ്ട്. 2.4 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സാണ് ജയ്‌സ്വാളിനെ സ്വന്തമാക്കിയത്.

Story first published: Saturday, January 11, 2020, 12:58 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+