ഇന്ത്യ vs ബംഗ്ലാദേശ്: പിങ്ക് ബോളില്‍ അന്നു മിന്നിയത് രണ്ടു പേര്‍, മുന്‍ പ്രകടനം ഇങ്ങനെ...
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ ചരിത്രത്തിലാദ്യമായി പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. വെള്ളിയാഴ്ച മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സാണ് ചരിത്ര ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ടെസ്റ്റ് സംഘത്തിലുള്ള ചിലര്‍ക്കു നേരത്തേ പിങ്ക് ബോളുമായി കളിച്ചതിന്റെ അനുഭവസമ്പത്തുണ്ടെന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 2016ലെ ദുലീപ് ട്രോഫിയിലായിരുന്നു ഇന്ത്യയില്‍ പിങ്ക് ബോളിന്റെ അരങ്ങേറ്റം. ബാറ്റിങില്‍ മായങ്ക് അഗര്‍വാളും ബൗളിങില്‍ രവീന്ദ്ര ജഡേജയുമാണ് ഏറ്റവും മികച്ച പ്രകടനം നേരത്തേ നടത്തിയിട്ടുള്ളത്.
ക്യാപ്റ്റന്‍ വിരാട് കോലിയടക്കം നിലവിലെ ടീമിലെ നാലു പേര്‍ക്കു പിങ്ക് ബോളിനൊപ്പം ഇത് അരങ്ങേറ്റമാണ്. എന്നാല്‍ നേരത്തേ പിങ്ക് ബോളിനെതിരേ കളിച്ചിട്ടുള്ള താരങ്ങളുടെ പ്രകടനം എങ്ങനെയായിരുന്നുവെന്നു പരിശോധിക്കാം.

രോഹിത്, മായങ്ക്, പുജാര
2016ലെ ദുലീപ് ട്രോഫിയുടെ ഫൈനലില്‍ രോഹിത് ശര്‍മ കളിച്ചിരുന്നു. അന്നു 32 പന്തില്‍ 30 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം.
അതേസമയം, മായങ്ക് അഗര്‍വാള്‍ ശ്രദ്ധേയമായ പ്രകടനമാണ് പിങ്ക് ബോളിനെതിരേ നടത്തിയത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 419 റണ്‍സാണ് മായങ്ക് വാരിക്കൂട്ടിയത്. 92, 161, 58, 57, 52 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. കളിച്ച എല്ലാ മല്‍സരങ്ങളിലും മായങ്ക് ഫിഫ്റ്റി നേടിയെന്നതാണ് ശ്രദ്ധേയം.
ചേതേശ്വര്‍ പുജാരയും മികച്ച പ്രകടനമാണ് അന്നു നടത്തിയത്. 256, 166, 31 എന്നിങ്ങനെയായിരുന്നു അന്ന് താരത്തിന്റെ സ്‌കോറുകള്‍. ഇന്ത്യ ബ്ലൂവിന് ദുലീപ് ട്രോഫി സമ്മാനിക്കുന്നില്‍ പുജാര നിര്‍ണായക പങ്കും വഹിച്ചിരുന്നു.

സാഹ, ജഡേജ, ഷമി, ഇഷാന്ത്
ദുലീപ് ട്രോഫിയില്‍ കളിച്ചില്ലെങ്കിലും സിഎബി സൂപ്പര്‍ ലീഗ് ഫൈനലില്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു പിങ്ക് ബോളിനെതിരേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 33 റണ്‍സെടുത്ത സാഹ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.
2016ലെ ദുലീപ് ട്രോഫിയില്‍ മിന്നുന്ന പ്രകടനമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നടത്തിയിട്ടുള്ളത്. ഫൈനലില്‍ ഇന്ത്യ ബ്ലൂവിനായി രണ്ടിന്നിങ്‌സുകളിലും താരം അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിരുന്നു. ബാറ്റിങില്‍ 48ഉം 17ഉും റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം.
സാഹയെപ്പോലെ ഷമിയും സൂപ്പര്‍ ലീഗ് ഫൈനലില്‍ കളിച്ചിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റ് കൊയ്ത ഷമി മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമിന്നിങ്‌സില്‍ രണ്ടും വിക്കറ്റും പേസര്‍ക്കു ലഭിച്ചു. ബാറ്റിങില്‍ 27ഉം 16ഉം റണ്‍സും ഷമി നേടിയിരുന്നു.
2017ലെ ദുലീപ് ട്രോഫിയില്‍ ഒരു മല്‍സരത്തിലാണ് ഇഷാന്ത് ശര്‍മ കളിച്ചത്. ഒരു വിക്കറ്റ് മാത്രമേ താരത്തിനു ലഭിച്ചുള്ളൂ.

നാലു പേര്‍ക്കു അരങ്ങേറ്റം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടാതെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവരും കരിയറില്‍ ഇതുവരെ പിങ്ക് ബോളിനെതിരേ കളിച്ചിട്ടില്ല.
അതേസമയം, കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍് സാധ്യത കുറവുള്ള കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, ഹനുമാ വിഹാരി എന്നിവര്‍ പിങ്ക് ബോളിനെതിരേ നേരത്തേ കളിച്ചിട്ടുണ്ട്. 2016ലെ ദുലീപ് ട്രോഫിയില്‍ കുല്‍ദീപ് 11 വിക്കറ്റുകളെടുത്തപ്പോള്‍ 2017ലെ ദുലീപ് ട്രോഫിയിലെ ഏക മല്‍സരത്തില്‍ വിഹാരി 105 റണ്‍സെടുത്തിരുന്നു. 2017ലെ ദുലീപ് ട്രോഫിയില്‍ 11, 15, 46 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications