Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറും രണ്ടു ബോളില്‍ ഹാട്രിക്ക്! സാധിച്ചത് രണ്ടുപേര്‍ക്ക്- ഒരാള്‍ ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ ഹാട്രിക്ക് കുറിക്കുകയെന്നത് ഏതൊരു ബൗളറുടെ സ്വകാര്യം അഹങ്കാരമാണ്. അടുത്തടുത്ത മൂന്നു പന്തുകളില്‍ എതിര്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നത് സ്വപ്‌നം കാണാത്ത ഏതു ബൗളര്‍ ഉണ്ടാവും. ക്രിക്കറ്റില്‍ ഹാട്രിക്കുകള്‍ക്കു വലിയ പഞ്ഞമൊന്നുമില്ല. നിരവധി ബൗളര്‍മാര്‍ ഹാട്രിക്കുകള്‍ തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഹാട്രിക്ക് കൊയ്യണമെങ്കില്‍ ചുരുങ്ങിയത് മൂന്നു ബോളെങ്കിലും എറിയണമെന്നത് ആര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ വെറും രണ്ടു പന്തുകളില്‍ ഹാട്രിക് കൊയ്ത് ലോകത്തെ അദ്ഭുത്തിയവരുമുണ്ട്. ആരൊക്കെയാണ് വെറും രണ്ടു പന്തുകളില്‍ ഹാട്രിക് തികച്ചവരെന്നു നമുക്ക് നോക്കാം.

പ്രവീണ്‍ താംബെ (ഇന്ത്യ)

പ്രവീണ്‍ താംബെ (ഇന്ത്യ)

ഇന്ത്യന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയാണ് ഈ ലോക റെക്കോര്‍ഡ് നേടിയിട്ടുള്ള ഒരു താരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയായിരുന്നു താരത്തിന്റെ മാജിക്കല്‍ പെര്‍ഫോമന്‍സ്. 48 കാരനായ താംബെ ഇപ്പോഴും ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനായി അദ്ദേഹം കളിക്കാനിരുന്നതായിരുന്നു. എന്നാല്‍ ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചതിനെ തുടര്‍ന്ന് താംബെയെ ബിസിസിഐ ഐപിഎല്ലില്‍ നിന്നും അയോഗ്യനാക്കി. എങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരത്തെ ഇനി കാണാം. സിപിഎല്ലില്‍ താംബെയെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. സിപിഎല്ലില്‍ കളിക്കാന്‍ പോവുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

താംബെയെുടെ, ഹാട്രിക്ക്

താംബെയെുടെ, ഹാട്രിക്ക്

ഐപിഎല്ലിന്റെ ഏഴാം സീസണിലായിരുന്നു താംബെ രണ്ടു ബോളില്‍ മൂന്നു വിക്കറ്റെടുത്ത് ലോകത്തെ വിസ്മയിപ്പിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 16ാം ഓവറിലാണ് താംബെ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ പന്ത് വൈഡായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കെകെആര്‍ മനീഷ് പാണ്ഡെയെ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇത് വൈഡായിരുന്നതിനാല്‍ തന്നെ പന്ത് കൂട്ടില്ലെങ്കിലും താംബെയ്ക്കു വിക്കറ്റ് ലഭിച്ചു.
തൊട്ടടുത്ത രണ്ടു പന്തുകളില്‍ യൂസഫ് പഠാന്‍, റയാന്‍ ടെന്‍ ഡുഷാറ്റെ എന്നിവരെയും പുറത്താക്കിയ താംബെ ഹാട്രിക്കിനൊപ്പം അപൂര്‍വ്വ റെക്കോര്‍ഡിനും അവകാശിയാവുകയായിരുന്നു.

ഇസുരു ഉദാന (ശ്രീലങ്ക)

ഇസുരു ഉദാന (ശ്രീലങ്ക)

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ഇസുരു ഉദാനയാണ് രണ്ടുപന്തില്‍ ഹാട്രിക്ക് കൊയ്ത രണ്ടാമത്തെ താരം. 2010ലെ ചാംപ്യന്‍സ് ലീഗ് ടി20യിലാണ് അദ്ദേഹം രണ്ടു പന്തില്‍ മൂന്നു വിക്കറ്റെടുത്ത് ചരിത്രം കുറിച്ചത്. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലായിരുന്നു മല്‍സരം. കളിയുടെ മൂന്നാം ഓവറാണ് ഉദാന ബൗള്‍ ചെയ്തത്.
ഈ ഓവറില്‍ ബ്രാഡ് പാറ്റണിനെ ഉദാന പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുക്കുകയായിരുന്നു. രണ്ടാം പന്തില്‍ മാത്യു സിംക്ലയറിനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. എന്നാല്‍ ഇതു വൈഡ് ബോളായിരുന്നു. പക്ഷെ ഉദാനയ്ക്കു രണ്ടാമത്തെ വിക്കറ്റും ലഭിച്ചു. തൊട്ടടുത്ത ബോളില്‍ ജോര്‍ജ് വാള്‍ക്കറിനെയും മടക്കിയ ഉദാന തന്റെ ഹാട്രിക്കും അതോടൊപ്പം റെക്കോര്‍ഡും കുറിക്കുകയും ചെയ്തു.

Story first published: Friday, July 17, 2020, 14:30 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+