ഇന്ത്യ vs ഓസീസ്: രാഹുലുമെത്തി 1,000 റണ്‍സ് ക്ലബ്ബില്‍, വേഗമേറിയ മൂന്നാമന്‍
രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കുകയും ചെയ്തു. ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. വ്യക്തിഗത സ്‌കോര്‍ 61 റണ്‍സിലെത്തിയതോടെ അദ്ദേഹം 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും ഇതോടെ രാഹുല്‍ അവകാശിയായി. 27 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കരിയറില്‍ നാലക്ക സ്‌കോറിലെത്തിയത്. ഈ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത് നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓപ്പണര്‍ ശിഖര്‍ ധവാനുമാണ്. ഇരുവര്‍ക്കും 25 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇത്ര തന്നെ ഇന്നിങ്‌സുകളില്‍ 1000 റണ്‍സെടുത്ത മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവാണ് ലിസ്റ്റില്‍ രണ്ടാമത്.
തകര്‍പ്പന്‍ ഇന്നിങ്‌സാണ് രാഹുല്‍ രാജ്‌കോട്ടില്‍ ഇന്ത്യക്കു വേണ്ടി കളിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ താരം ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റി. വെറും 52 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സാണ് രാഹുല്‍ വാരിക്കൂട്ടിയത്. അവസാന 10 ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു വേഗത നല്‍കിയത് താരത്തിന്റെ ഈ പ്രകടനമായിരുന്നു. ഇന്നിങ്‌സിലെ അവസാന ഓവറിലെ നാലാമത്തെ പന്തിലായിരുന്നു രാഹുല്‍ പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications