Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സൂപ്പര്‍ വുമണ്‍' ഹര്‍മന്‍പ്രീത് ... ഞെട്ടിക്കുന്ന ക്യാച്ച്, റോഡ്‌സ് പോലും കൈയടിക്കും, വീഡിയോ

ആന്റിഗ്വ: ലോക ക്രിക്കറ്റിലെ സൂപ്പര്‍ വുമണ്‍ ആയി മാറിയിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍. അമ്പരപ്പിക്കുന്ന ഒരു ക്യാച്ചിലൂടെയാണ് താരം തരംഗമായി മാറിയിരിക്കുന്നത്. അസാധ്യമെന്നു വിശേഷിപ്പിക്കാവുന്ന ഹര്‍മന്‍പ്രീതിന്റെ ക്യാച്ച് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിക്കഴിഞ്ഞു.

ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു ഏവരെയും വിസ്മയിപ്പിച്ച ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്. പക്ഷെ ഈ ക്യാച്ചിനും കളിയില്‍ ഇന്ത്യയെ രക്ഷിക്കാനായില്ല. ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ മിതാലി രാജ് നയിച്ച ഇന്ത്യ വിന്‍ഡീസിനോട് ഒരു റണ്ണിനു തോല്‍ക്കുകയായിരുന്നു.

എങ്ങനെ സാധിച്ചു?

എങ്ങനെ സാധിച്ചു?

ഹര്‍മന്‍പ്രീതിന് എങ്ങനെ ആ ക്യാച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന അദ്ഭുതത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. വിന്‍ഡീസ് ഇന്നിങ്‌സിലെ അവസാന പന്തിലായിരുന്നു ഈ വണ്ടര്‍ ക്യാച്ച്. 88 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് ക്രീസില്‍. ബൗള്‍ ചെയ്യുന്നത് ഏക്ത ബിഷ്ത്. അഞ്ചാമത്തെ പന്തില്‍ ടെയ്‌ലര്‍ സിക്‌സര്‍ പറത്തി. ഇതോടെ അവസാന പന്തിലും സിക്‌സര്‍ നേടിയാല്‍ താരത്തിന് സെഞ്ച്വറി തികയ്ക്കാം.
ആറാമത്തെ പന്തിലും ടെയ്‌ലറുടെ തകര്‍പ്പനൊരു ഷോട്ട് ലോങ്ഓണിലേക്ക്. ഒരു പക്ഷെ സിക്‌സര്‍ തന്നെ ആവേണ്ടിയിരുന്ന പന്ത് ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ഫീല്‍ഡ് ചെയ്ത ഹര്‍മന്‍പ്രീത് വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈ കൊണ്ട് പിടികൂടിയപ്പോള്‍ ഒരു നിമിഷം സ്‌റ്റേഡിയം സ്തബ്ധമാവുകയായിരുന്നു. പന്ത് പിടിച്ച ശേഷം ഒരല്‍പ്പം പിറകിലേക്ക് ഹര്‍മന്‍പ്രീത് മാറിയിരുന്നെങ്കില്‍ ഇതു സിക്‌സറാവുമായിരുന്നു.

വീഡിയോ കാണാം

വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറിനെ പുറത്താക്കിയ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ അദ്ഭുത ക്യാച്ചിന്റെ വീഡിയോ കാണാം.

ഇന്ത്യ പൊരുതിവീണു

ഹര്‍മന്‍പ്രീതിന്റെ സൂപ്പര്‍ ക്യാച്ചിനും കളിയില്‍ ഇന്ത്യക്കു ജയം കൊണ്ടുവരാനായില്ല. ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ആതിഥേയര്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് സ്റ്റെഫാനി ടെയ്‌ലറുടെ (94) ഇന്നിങ്‌സിന്റെ മികവില്‍ ഏഴു വിക്കറ്റിന് 225 റണ്‍സാണ് നേടിയത്. നതാഷ മക്ലീനാണ് (51) മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടിയില്‍ ഇന്ത്യ മികച്ച രീതിയില്‍ തുടങ്ങിയങ്കിലും മധ്യനിരയുടെയും വാലറ്റക്കാരുടെയും മോശം പ്രകടനം ചതിച്ചു. 224 റണ്‍സിന് ഇന്ത്യ പുറത്തായി. 75 റണ്‍സെടുത്ത പ്രിയ പുനിയ മാത്രമേ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയുള്ളൂ. ഫീല്‍ഡിങിലെ പ്രകടനം ഹര്‍മന്‍പ്രീതിന് ബാറ്റിങില്‍ ആവര്‍ത്തിക്കാനായില്ല. അഞ്ചു റണ്‍സിന് താരം പുറത്താവുകയായിരുന്നു.

Story first published: Saturday, November 2, 2019, 12:55 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+