Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇഷാന്ത്, ഷമി, അടുത്തത് ഉമേഷ്? ബൗളിങിനിടെ പരിക്ക്, ഇന്ത്യക്കു ആശങ്ക

മെല്‍ബബണ്‍: ഇന്ത്യന്‍ ടീമിനെ പരിക്കിനെ വിടാന്‍ ഭാവമില്ലെന്നു തോന്നുന്നു. ഇന്ത്യന്‍ താരങ്ങളെ ഒന്നിനു പിറകെ ഒന്നായി പിടികൂടുകയാണ് പരിക്കെന്ന വില്ലന്‍. ഏറ്റവും അവസാനമായി ഇക്കൂട്ടത്തിലേക്കു വന്നത് പേസര്‍ ഉമേഷ് യാദവാണ്. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗള്‍ ചെയ്യവെ അടിതെറ്റി വീണ ഉമേഷിന് വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിടേണ്ടി വന്നു.

1

സീനിയര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരെ പരിക്കിനെ തുടര്‍ന്നു ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. ഇതിനിടെയാണ് ടീം ഇന്ത്യയെ പ്രതിസന്ധിയിലാക്കി ഉമേഷിനും പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ പരിക്ക് സാരമുള്ളതാവില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മൂന്നാം ദിനത്തില്‍ തന്റെ രണ്ടാമത്തെ ഓവര്‍ ബൗള്‍ ചെയ്യവെയായിരുന്നു ഉമേഷിനു പരിക്ക് പറ്റിയത്. മികച്ച ഫോമില്‍ പന്തെറിഞ്ഞ അദ്ദേഹം ഓപ്പണര്‍ ജോ ബേണ്‍സിനെ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ശേഷമായിരുന്നു മുടന്തി ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ഓസ്‌ട്രേലിയയുടെ ണരണ്ടാമിന്നിങ്‌സിലെ എട്ടാമത്തെ ഓവറിലായിരുന്നു സംഭവം. ബൗള്‍ ചെയ്യവെ ഫോളോത്രൂയ്ക്കിടെ പേസര്‍ അടിതെറ്റി വീഴുകയായിരുന്നു.

തുടര്‍ന്നു വേദനയനുഭവപ്പെട്ട ഉമേഷിനെ ടീം ഫിസിയോ എത്തി പരിശോധിച്ചു. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷം അദ്ദേഹം മുടന്തി ഗ്രൗണ്ടിനു പുറത്തേക്കു പോവുകയായിരുന്നു. ഉമേഷ് മടങ്ങിയതിനെ തുടര്‍ന്ന് മുഹമ്മദ് സിറാജാണ് ഈ ഓവറിലെ ശേഷിച്ച ബോളുകള്‍ പൂര്‍ത്തിയാക്കിയത്. ഉമേഷിന്റെ കാല്‍മുട്ടിലോ, കണംകാലിലോ ആവാം പരിക്കുള്ളതെന്നാണ് പ്രാഥമിക നിഗമനം.

പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. വേദന തുടര്‍ന്നും ഉണ്ടാവുകയാണെങ്കില്‍ അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാവും. ഉമേഷിന് ശേഷിച്ച ടെസ്റ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ അത് ഇന്ത്യക്കു കനത്ത ആഘാതമായി മാറും. കാരണം ജസ്പ്രീത് ബുംറയോടൊപ്പം ടീമിലെ പരിചയസമ്പന്നനായ ഒരേയൊരു പേസര്‍ ഉമേഷാണ്.

അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മേല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ 131 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 326 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (104) സെഞ്ച്വറിയും രവീന്ദ്ര ജഡേജയുടെ (57) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു കരുത്തായത്. അരങ്ങേറ്റക്കാരായ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (45) മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Monday, December 28, 2020, 10:51 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+