Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹം ബാറ്റ്‌സ്മാനല്ല, കവി! പ്രഹരിക്കുന്നത് ബൗളര്‍ പോലുമറിയില്ല... ഇര്‍ഫാനെ അനുകൂലിച്ച് ഷമിയും

കൊല്‍ക്കത്ത: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ബാറ്റിങിനെ പ്രശംസിച്ച് ടീമംഗവും പ്രമുഖ പേസറുമായ മുഹമ്മദ് ഷമി. ആരാധകര്‍ ഹിറ്റ്മാനെന്നു വിശേഷിപ്പിക്കുന്ന രോഹിത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനായ രോഹിത്തിന്റെ പേരിലാണ് നിലവില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400ലേറെ സിക്‌സറുകള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരവും ഹിറ്റ്മാനാണ്.

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് രോഹിത്തിന്റെ ബാറ്റിങ് മികവിനെ ഷമി വാനോളം പുകഴ്ത്തിയത്. താനും രോഹിത്തിന്റെ ആരാധകനാണെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി.

ക്രിക്കറ്ററല്ല, കവി

പലപ്പോഴും കമന്റേറ്ററായിരിക്കുമ്പോഴും കളി കാണുമ്പോഴുമെല്ലാം രോഹിത്തിന്റെ ബാറ്റിങ് പ്രകടനം തന്നെ വിസ്മയിപ്പിച്ചട്ടുണ്ടെന്നു ഇര്‍ഫാന്‍ ഷമിയോടു പറഞ്ഞു. ചിലപ്പോള്‍ രോഹിത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ അദ്ദേഹം ക്രിക്കറ്ററല്ല, മറിച്ച് കവിയാണെന്നു തോന്നും. ഒരു കവിത പോലെ മനോഹരമാണ് രോഹിത്തിന്റെ ബാറ്റിങ്. തങ്ങള്‍ പ്രഹരിക്കപ്പെടുകയാണെന്നു ചിലപ്പോള്‍ ബൗളര്‍മാര്‍ക്കു പോലും തിരിച്ചറിയാന്‍ സാധിക്കില്ല. രോഹിത്താവട്ടെ പ്രഹരം തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

പാക്കേജെന്നു ഷമി

ഇര്‍ഫാന്റെ അഭിപ്രായത്തോടു താനും യോജിക്കുന്നതായി ഷമി വ്യക്തമാക്കി. ഒരു പാക്കേജ് പോലെയാണ് രോഹിത്തിനെക്കുറിച്ച് തനിക്കു തോന്നാറുള്ളത്. ക്രിക്കറ്റ് എന്തെന്നു പഠിക്കാനും കാണിച്ചു തരാനും രോഹിത്തിനാവും. ശരിക്കുമൊരു ക്ലാസ് ബാറ്റ്‌സ്മാനാണ് അദ്ദേഹം. രോഹിത്തിന്റെ ബാറ്റിങില്‍ നിന്നും പലതും പഠിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു.
രോഹിത് ബൗളര്‍മാരെ പ്രഹരിക്കും. ഇത് ബൗളര്‍മാരെ പലതും പഠിക്കാന്‍ സഹായിക്കും. നിങ്ങള്‍ ബാറ്റ്‌സ്മാനെങ്കില്‍ രോഹിത്തിന്റെ പ്രകടനം പലതും മനസ്സിലാക്കിത്തരും. ഒരു ഷോട്ട് കളിക്കാന്‍ എത്ര സമയെടുക്കും, വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യും എന്നെല്ലാം പഠിക്കാം. രോഹിത്ത് മറ്റൊരു ലെവവിലുള്ള ബാറ്റ്‌സ്മാനാണെന്നും ഷമി ചൂണ്ടിക്കാട്ടി.

മികച്ച പങ്കാളി

ഇന്ത്യന്‍ ടീമിലെ മറ്റേതെങ്കിലും ഒരു സഹതാരത്തെക്കുറിച്ച് സംസാരിക്കാന്‍ ഇര്‍ഫാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷമി പറഞ്ഞത് പേസര്‍ ഇഷാന്ത് ശര്‍മയെക്കുറിച്ചായിരുന്നു. ഇഷാന്ത് വളരെ രസികനാണ്. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ബൗളിങ് പാര്‍ട്‌നര്‍ ഇഷാന്ത് ശര്‍മയാണ്. വലിയ ആത്മവിശ്വാസവും ഏറെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ കളിക്കളത്തിന് അകത്തും പുറത്തും മികച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഇഷാന്താണെന്നു ഷമി വ്യക്തമാക്കി.

Story first published: Sunday, April 19, 2020, 12:41 [IST]
Other articles published on Apr 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+