Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയില്ലാതെ ടീം ഇന്ത്യ... ഓസീസ് ക്യാംപ് ആവേശത്തില്‍, കിവീസിനും ആശ്വാസം, പകരം ഇവരെത്തും

ബുംറയ്ക്കു പകരം ഇവരെത്തും | Oneindia Malayalam

സിഡ്‌നി: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായിരുന്ന പേസര്‍ ജസ്പ്രീത് ബുംറയ്ക്കു അടുത്ത രണ്ടു പരമ്പരകളിലും ടീം ഇന്ത്യ വിശ്രമം നല്‍കി. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് ബുംറയ്ക്കു വിശ്രമം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും തുടര്‍ന്നു ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലും അദ്ദേഹമുണ്ടാവില്ല. ന്യൂസിലാന്‍ഡില്‍ ഏകദിന, ട്വന്റി20 പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്.

 പകരക്കാരെ ഉള്‍പ്പെടുത്തി

പകരക്കാരെ ഉള്‍പ്പെടുത്തി

ബുംറയുടെ പകരക്കാരെയും ഈ രണ്ടു പരമ്പരകളിലും ഇന്ത്യ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ബുംറയ്ക്കു പകരം മുഹമ്മദ് സിറാജ് എത്തുമ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സിദ്ധാര്‍ഥ് കൗളിനെയും ഉള്‍പ്പെടുത്തി.
ബുംറയുടെ അഭാവം ഈ രണ്ടു പരമ്പരകളിലും ഇന്ത്യക്കു കനത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കാരണം ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്ന താരമാണ് അദ്ദേഹം.

ജോലിഭാരം കുറയ്ക്കാന്‍

ജോലിഭാരം കുറയ്ക്കാന്‍

ജോലിഭാരം കുറയ്ക്കുന്നതിന് മതിയായ വിശ്രമം ആവശ്യമാണ്. ഇതു കൊണ്ടാണ് ബുംറയെ അടുത്ത രണ്ടു പരമ്പരകളില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങളിലും പേസര്‍ പന്തെറിഞ്ഞിരുന്നു. 157.1 ഓവറാണ് ബുംറ ടെസ്റ്റ് പരമ്പരയിലാകെ ബൗള്‍ ചെയ്തത്. 21 വിക്കറ്റുകളും പേസര്‍ക്കു ലഭിച്ചിരുന്നു. ബുംറയെക്കൂടാതെ മറ്റു ഇന്ത്യന്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരും 100 ഓവറിനു മുകളില്‍ പരമ്പരയില്‍ ബൗള്‍ ചെയ്തിരുന്നു.

രഞ്ജിയിലെ പ്രകടനം

രഞ്ജിയിലെ പ്രകടനം

നടന്നു കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് സിറാജിനെയും കൗളിനെയും ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ കാരണം. പഞ്ചാബിനെതിരായ അവസാന രഞ്ജി ട്രോഫി മല്‍സരത്തില്‍ സിറാജ് ഏഴു വിക്കറ്റെടുത്തിരുന്നു. കൂടാതെ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ എയ്ക്കായും താരം തിളങ്ങി.
കൗളാവട്ടെ രഞ്ജിയിലെ അവസാന രണ്ടു കളികൡ 10 വിക്കറ്റാണ് പോക്കറ്റിലാക്കിയത്. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കായി മൂന്നു കളികളില്‍ നിന്നും ഏഴു വിക്കറ്റും പേസര്‍ വീഴ്ത്തിയിരുന്നു.

ശനിയാഴ്ച തുടക്കം

ശനിയാഴ്ച തുടക്കം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കു ജനുവരി 12നു ശനിയാഴ്ചയാണ് തുടക്കമാവുന്നത്. സിഡ്‌നിയാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക. ജനുവരി 18ന് അവസാന ഏകദിനത്തോടെ ഇന്ത്യയുടെ ഓസീസ് പര്യടനം അവസാനിക്കും.
ജനുവരി 23 മുതലാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു തുടക്കമാവുന്നത്. അഞ്ച് ഏകദിനങ്ങളും മൂന്നു ടി20കളുമുള്‍പ്പെട്ടതാണ് പര്യടനം.

Story first published: Tuesday, January 8, 2019, 11:23 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+