Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയ്ക്കും സെഞ്ച്വറി? കാത്തിരിക്കുന്നത് സൂപ്പര്‍ റെക്കോര്‍ഡ്, നേടിയാല്‍ ഷമിക്കൊപ്പം

ബുംറയ്ക്കും സെഞ്ച്വറി? സൂപ്പര്‍ റെക്കോര്‍ഡ് | Oneindia Malayalam

ബെര്‍മിങ്ഹാം: ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബൗളറായ ജസ്പ്രീത് ബുംറ മിന്നുന്ന പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിക്കറ്റ് കൊയ്യാന്‍ കഴിഞ്ഞില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ താരം ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ മല്‍സരിച്ചപ്പോള്‍ ബുംറ മാത്രമാണ് പിടിച്ചുനിന്നത്.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറ തന്റെ അവസാന അഞ്ചോവറില്‍ വിട്ടുകൊടുത്തത് 26 ണ്‍സ് മാത്രമാണ്. ബെന്‍ സ്‌റ്റോക്‌സിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി. ഇന്നു ബംഗ്ലാദേശിനെതിരേ അതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ബുംറയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡാണ്. അതിന് അദ്ദേഹത്തിനു കഴിയുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

വേഗത്തില്‍ 100 വിക്കറ്റ്

വേഗത്തില്‍ 100 വിക്കറ്റ്

ഏകദിനത്തില്‍ അതിവേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ ആറാമത്തെ ബൗളറെന്ന റെക്കോര്‍ഡാണ് ബുംറയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ അഞ്ചു വിക്കറ്റ് വീഴ്ത്താനായാല്‍ ബുംറയ്ക്കു റെക്കോര്‍ഡ് തീര്‍ക്കാം. താരത്തിന്റെ കരിയറിലെ 56ാം ഏകദിനമാണിത്.
ഇത്രയും മല്‍സരങ്ങളില്‍ നിന്നു തന്നെ 100 വിക്കറ്റെടുത്ത ടീമംഗം മുഹമ്മദ് ഷമിയുടെ റെക്കോര്‍ഡ് പങ്കിടാനും ബുംറയ്ക്കു കഴിയും. ഷമിയെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസറായ ട്രെന്റ് ബോള്‍ട്ടും ഇത്രയും കളികളിലാണ് വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

10 വിക്കറ്റുകള്‍

10 വിക്കറ്റുകള്‍

നിലവില്‍ ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതില്‍ ഒരു നാലു വിക്കറ്റ് നേട്ടമോ, അഞ്ച് വിക്കറ്റ് നേട്ടമോ ഇല്ല. ലോക റാങ്കിങില്‍ തലപ്പത്തുള്ള ബുംറയില്‍ നിന്നും ഇതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇനന്ത്യ പ്രതീക്ഷിക്കുന്നത്.
വെറും മൂന്നു മല്‍സരങ്ങള്‍ മാത്രം കളിച്ച് 13 വിക്കറ്റുകളുമായി ടീമംഗം മുഹമ്മദ് ഷമി കസറുമ്പോഴാണ് ബുംറയ്ക്കു വിക്കറ്റ് ദാരിദ്ര്യം നേരിടുന്നത്. ഷമി ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും രണ്ടു തവണ നാലു വിക്കറ്റ് നേട്ടവും ടൂര്‍ണമെന്റില്‍ കൈവരിച്ചു കഴിഞ്ഞു.

വേറെയും ചില നാഴികക്കല്ലുകള്‍

വേറെയും ചില നാഴികക്കല്ലുകള്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരത്തില്‍ വേറെയും ചില നാഴികക്കല്ലുകള്‍ ഇരുടീമിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം.
ഈ വര്‍ഷം 1000 റണ്‍സ് തികയ്ക്കാന്‍ രോഹിത് ശര്‍മയ്ക്ക് നാലും വിരാട് കോലിക്ക് ഏഴും റണ്‍സ് കൂടി മതി.
31 റണ്‍സെടുത്താല്‍ വിരാട് കോലിക്ക് ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാം.
ഒരു വിക്കറ്റ് നേടിയാല്‍ ഹര്‍ദിക് പാണ്ഡ്യ ഏകദിനത്തില്‍ 50 വിക്കറ്റുകള്‍ തികയ്ക്കും.
53 റണ്‍സ് നേടാനായാല്‍ ബംഗ്ലാദേശ് താരം മഹമ്മൂദുള്ളയ്ക്കു ഏകദിനത്തില്‍ 4000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാം. നിലവില്‍ മൂന്നു ബംഗ്ലാദേശ് താരങ്ങള്‍ മാത്രമേ എലൈറ്റ് ലിസ്റ്റിലുള്ളൂ.

Story first published: Tuesday, July 2, 2019, 11:41 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+