വിക്കറ്റ് കൊയ്ത്ത്.. ഏഷ്യയിലെ ഇന്ത്യന്‍ സിംഹാസനം ഇനി ഇഷാന്തിന്, തെറിച്ചത് സാക്ഷാല്‍ കപില്‍!!
കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ വമ്പന്‍ ജയത്തിലേക്ക് നീങ്ങവെ പുതിയൊരു റെക്കോര്‍ഡ് കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് പേസര്‍ ഇഷാന്ത് ശര്‍മ. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി കുറിച്ചത് കൂടാതെയാണ് ബൗളിങിലും താരം റെക്കോര്‍ഡിട്ടത്.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 57 റണ്‍സെടുത്താണ് ഇഷാന്ത് ഏവരെയും വിസ്മയിപ്പിച്ചത്. ബൗളിങില്‍ ഒരു വിക്കറ്റേ ആദ്യ ഇന്നിങ്‌സില്‍ വീഴ്ത്തിയുള്ളൂവെങ്കിലും റെക്കോര്‍ഡ് കുറിക്കാന്‍ ഇതു മതിയായിരുന്നു.

കപിലിനെ പിന്തള്ളി
വിക്കറ്റ് വേട്ടയില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നായകനുമായിരുന്ന സാക്ഷാല്‍ കപില്‍ ദേവിനെയാണ് ഇഷാന്ത് പിന്നിലാക്കിയത്. ഏഷ്യക്കു പുറത്ത് ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ പേസറെന്ന നേട്ടത്തിനാണ് താരം അവകാശിയായത്.
വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ജാമര്‍ ഹാമില്‍റ്റണിനെ നായകന്‍ വിരാട് കോലിക്കു സമ്മാനിച്ചായികുന്നു ഇഷാന്ത് കപിലിന്റെ റെക്കോര്‍ഡ് തിരുത്തിയത്.

156 വിക്കറ്റുകള്‍
നേരത്തേ 155 വിക്കറ്റുകളുമായാണ് ഏഷ്യക്കു പുറത്തു ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ പേസറെന്ന റെക്കോര്‍ഡ് കപില്‍ കൈയടക്കി വച്ചത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇറങ്ങും മുമ്പ് കപിലിനൊപ്പം റെക്കോര്‍ഡ് പങ്കുവയ്ക്കുകയായിരുന്നു ഇഷാന്ത്.
അതേസമയം, ഏഷ്യക്കു പുറത്ത് ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ്. 200 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ആറാമത്തെ വിക്കറ്റ് വേട്ടക്കാരന്‍
ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ ആറാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ഇഷാന്ത്. 276 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്നെ 280 വിക്കറ്റുകള്‍ തികയ്ക്കാനായിരിക്കും താരത്തിന്റെ ശ്രമം.
ഈ വര്‍ഷം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ വരാനിരിക്കുന്ന പരമ്പരകളില്‍ തന്റെ വിക്കറ്റ് സമ്പാദ്യം ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് 30കാരനായ ഇഷാന്ത്.

ഇന്ത്യ വിജയത്തിലേക്ക്
വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരലിന്റെ അരികിലാണ് വിരാട് കോലിയും സംഘവും. രണ്ടാം ടെസ്റ്റില്‍ 468 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. എന്നാല്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്. ജയിക്കാന്‍ അവര്‍ക്കു ഇനിയും 423 റണ്‍സ് കൂടി വേണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications