Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: ഏകദിനത്തിന് ഭുവിയില്ല, വില്ലനായത് പരിക്ക് തന്നെ... പകരക്കാരനായി ശര്‍ദ്ദുലെത്തും

ചെന്നൈ: പരിക്കിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറി. പകരക്കാരനായി ശര്‍ദ്ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി. മുംബൈയില്‍ വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെയായിരുന്നു ഭുവിക്കു പരിക്കു പറ്റിയത്. മൂന്നാം ടി20ക്കിടെ പല തവണ താരം കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നു പിന്‍മാറിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഭുവി. നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാനും പിന്‍മാറിയതിനെ തുടര്‍ന്നു പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിരുന്നു.

bhuv

മൂന്നാം ടി20ക്കു ശേഷം നടുവേദന അലട്ടുന്നതായി ഭുവി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു താരത്തെ മെഡിക്കല്‍ സംഘം സ്‌കാനിങിനു വിധേയനാക്കുകയും ചെയ്തു. ഇതോടെയാണ് പരിക്ക് അല്‍പ്പം ഗൗരവമുള്ളതായി വ്യക്തമായതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഭുവിയുടെ കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടുമെന്നും അതിനു ശേഷമായിരിക്കും ടീം മാനേജ്‌മെന്റ് ഭാവി തീരുമാനമെടുക്കുകയെന്നും ബിസിസിഐ വിശദമാക്കി.

shardul

വലിയൊരു പരിക്കില്‍ നിന്നു മോചിതനായി കഴിഞ്ഞ പരമ്പരയിലാണ് ഭുവി ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. നാലു മാസത്തോളം പുറത്തിരുന്ന ശേഷമായിരുന്നു പേസറുടെ തിരിച്ചുവരവ്. ഒടുവില്‍ വീണ്ടുമൊരു പരിക്ക് താരത്തെ ഒരിക്കല്‍ക്കൂടി ദേശീയ ടീമിനു പുറത്താക്കിയിരിക്കുകയാണ്. അതേസമയം, ഒരു വര്‍ഷത്തിനു ശേഷമാണ് ശര്‍ദ്ദുല്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ താരം പന്തെറിഞ്ഞിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20, ടെസ്റ്റ് എന്നിവയിലും താരം കളിച്ചിരുന്നു. തുടര്‍ന്നു പരിക്കു കാരണം ശര്‍ദ്ദുല്‍ ടീമില്‍ നിന്നു പിന്‍മാറുകയായിരുന്നു.

Story first published: Saturday, December 14, 2019, 10:42 [IST]
Other articles published on Dec 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+