Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭുവി ഉടനൊന്നും മടങ്ങിയെത്തില്ല!! പരിക്ക് ഗുരുതരം, ന്യൂസിലാന്‍ഡ് പര്യടനവും നഷ്ടമാവും

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നു പരിക്കു കാരണം പിന്‍മാറിയ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മടങ്ങിവരവ് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്ക് ഗൗരവമുള്ളതാണെന്നും ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനവും ഭുവിക്കു നഷ്ടമാവുമെന്നാണ് വിവരം. താരത്തിനു സ്‌പോര്‍ട്‌സ് ഹെര്‍ണിയയാണെന്നും ഭേദമാവാന്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വരുമെന്നുമെന്നാണ് മെഡിക്കല്‍ സംഘം കണ്ടെത്തിയിരിക്കുന്നത്. അടുത്ത സീസണിലെ ഐപിഎല്ലിനു മുമ്പ് ഭുവി ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

bhuv

വലിയൊരു പരിക്കില്‍ നിന്നു മോചിതനായ ഭുവി കഴിഞ്ഞ മാസം സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചായിരുന്നു ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്. ഇതിനു പിന്നാലെ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മുഷ്താഖ് അലിയില്‍ കളിക്കുമ്പോള്‍ തന്നെ സ്‌പോര്‍ട്‌സ് ഹെര്‍ണിയ താരത്തിനു ഉണ്ടായിരുന്നതായും ഇതു കണ്ടെത്തുന്നതില്‍ ഡോക്ടര്‍മാര്‍ പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഭുവി പരിക്കിനു ശേഷം തിരിച്ചുവരവിന് മുന്നോടിയായി പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ ഇവിടെയുള്ള മെഡിക്കല്‍ സംഘം താരത്തിനു സ്‌പോര്‍ട്‌സ് ഹെര്‍ണിയയുണ്ടെന്നു തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മുംബൈയില്‍ വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെ പല തവണ താരം കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നാലു മാസത്തോളം പുറത്തിരുന്ന ശേഷമായിരുന്നു പേസറുടെ തിരിച്ചുവരവ്.

Story first published: Saturday, December 14, 2019, 16:41 [IST]
Other articles published on Dec 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+