ഇന്ത്യ vs വിന്‍ഡീസ്: അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി... ഭുവി പിന്‍മാറിയേക്കും
ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കു കാരണം ഏകദിന പരമ്പര നഷ്ടമായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെയായിരുന്നു ഭുവിക്കു പരിക്കു പറ്റിയത്. മൂന്നാം ടി20ക്കിടെ പല തവണ താരം കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്നു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

നാലു മാസത്തോളം പരിക്കു കാരണം വിശ്രമത്തിലായിരുന്ന ഭുവി കഴിഞ്ഞ ടി20 പരമ്പരയിലൂടെയാണ് ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായതോടെ പേസര്‍ക്കു വീണ്ടും കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നേക്കും. എന്നാല്‍ ഏകദിന പരമ്പരയില്‍ ഭുവിയുടെ സാന്നിധ്യത്തെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. താരം പിന്‍മാറുകയാണെങ്കില്‍ മാത്രമേ ബിസിസിഐ പകരക്കാരനെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ.
പരിക്ക് സാരമുള്ളതാണെങ്കില്‍ ഏകദിന പരമ്പരയില്‍ നിന്നു ഭുവി പിന്‍മാറാന്‍ സാധ്യതയുണ്ട്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ മികച്ച പ്രകടനം താരം നടത്തിയിരുന്നു. ഇന്ത്യയുടെ മറ്റൊരു മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറ നേരത്തേ തന്നെ പരിക്കു കാരണം കളത്തിനു പുറത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications