For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്റ്റീവ് വോയുടെ വഴിയെ ഗില്ലും, ചുവന്ന തൂവാല എല്ലായ്‌പ്പോഴും ഒപ്പം!- കാരണമറിയാം

ഗാബ ടെസ്റ്റില്‍ ഗില്‍ 91 റണ്‍സ് നേടിയിരുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങില്‍ ഇന്ത്യയുടെ കണ്ടെത്തലായി മാറിയിരിക്കുകയാണ് യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. കന്നി ടെസ്റ്റ് പരമ്പരയില്‍ തന്നെ ഉജ്ജ്വല ബാറ്റിങ് കാഴ്ച വച്ച ഗില്‍ ടീമില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. ഗാഹ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 328 റണ്‍സ് ചേസ് ചെയ്യവെ ഓപ്പറായി ഇറങ്ങിയ ഗില്‍ 91 റണ്‍സുമായി മിന്നിയിരുന്നു. ഒമ്പത് റണ്‍സ് മാത്രമകലെയാണ് കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി താരത്തിനു നഷ്ടമായത്.

ബാറ്റിങിനിടെ ഗില്ലും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സ്റ്റീവ് വോയുമായുള്ള സാമ്യം കണ്ടെത്തിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ചുവന്ന തൂവാല

ചുവന്ന തൂവാല

ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും ഗില്ലിന്റെ പോക്കറ്റില്‍ ചുവന്ന തൂവാലയുമുണ്ടാവും. ഇതു തനിക്കു ഭാഗ്യം കൊണ്ടു വരുമെന്നാണ് താരം വിശ്വസിക്കുന്നത്. ഈ പ്രതീക്ഷ പലപ്പോഴും യാഥാര്‍ഥ്യമാവുകയും ചെയ്തിട്ടുണ്ട്. ഗില്ലിനെപ്പോലെ തന്നെ സ്റ്റീവ് വോയ്ക്കും ഇതുപോലെ ചുവപ്പ് തുവാല പ്രേമമുണ്ടായിരുന്നു. ബാറ്റിങിനിറങ്ങുമ്പോള്‍ അദ്ദേഹവും ചുവപ്പ് തൂവാല പോക്കറ്റില്‍ കരുതാറുണ്ടായിരുന്നു. മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ തന്നെ സഹായിച്ചിരുന്നത് ഇതായിരുന്നുവെന്നായിരുന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നത്.

വെളിപ്പെടുത്തി ഗില്‍

വെളിപ്പെടുത്തി ഗില്‍

ബാറ്റിങിനിടെ എന്തുകൊണ്ടാണ് ചുവപ്പ് തൂവാല താന്‍ പോക്കറ്റില്‍ കരുതാറുള്ളത് എന്നതിന്റെ കാരണം ഗില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ടോപ്‌സ്‌കോററായതോടെയാണ് ഗില്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു താരം. ഈ ടൂര്‍ണമെന്റിലും ചുവപ്പ് തൂവാല പോക്കറ്റില്‍ ഇട്ടായിരുന്നു ഗില്‍ ബാറ്റ് ചെയ്തത്. ഇതിന്റെ കാരണം താരം അന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ക്രിക്കറ്റ് കരിയറിന്റെ തുടക്കം മുതല്‍ തൂവാല ഉപയോഗിച്ചിരുന്നു. ആദ്യം വെള്ള തൂവാലയായിരുന്നു. എന്നാല്‍ പിന്നീട് ഒരു അണ്ടര്‍ 16 മല്‍സരത്തില്‍ ചുവപ്പ് തൂവാലയുമായി ഇറങ്ങി ഞാന്‍ സെഞ്ച്വറി നേടി. അതിനു ശേഷം ചുവപ്പ് തൂവാലയാണ് സ്ഥിരമായി ഉപയോഗിക്കുന്നതെന്നും ഗില്‍ തുറന്നു പറഞ്ഞിരുന്നു

മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഗില്ലിന് ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റു വാങ്ങിയതോടെ രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായ പൃഥ്വി ഷായെ ഇന്ത്യ ഒഴിവാക്കിയത്. മെല്‍ബണ്‍ വേദിയായ രണ്ടാം ടെസ്റ്റില്‍ ഗില്‍ പകരക്കാരനായി അരങ്ങേറുകയും ചെയ്തു.
രണ്ടു ഫിഫ്റ്റികളടക്കം 51.80 ശരാശരിയില്‍ 259 റണ്‍സാണ് പരമ്പരയില്‍ ഗില്‍ അടിച്ചെടുത്തത്. ഗാബ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരിന്നിങ്‌സില്‍ മാത്രമേ താരം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ. 45 (65), 35* (36), 50 (101), 31 (64), 7 (15), 91 (146) എന്നിങ്ങനെയാണ് പരമ്പരയില്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനം.

Story first published: Tuesday, January 19, 2021, 11:51 [IST]
Other articles published on Jan 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+