For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡ് പര്യടനത്തിന് ധവാന്‍ ഇല്ല... പകരമാര്? രാഹുല്‍ വീണ്ടും ഓപ്പണറാവും

പകരക്കാരനെ ഇന്ത്യ പിന്നീട് പ്രഖ്യാപിക്കും

Shikhar Dhawan ruled out of New Zealand T20Is | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പിന്‍മാറി. തോളിനേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിനു പരമ്പര നഷ്ടമായത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബെംഗളൂരുവില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിടെയാണ് ധവാന്റെ ഇടതു തോളിനു പരിക്കുപറ്റിയത്. ഫീല്‍ഡിങിനിടെ ഡൈവ് ചെയ്തപ്പോഴായിരുന്നു താരത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍ ധവാന്‍ ബാറ്റിങിന് ഇറങ്ങുകയും ചെയ്തിരുന്നില്ല.

dhawan

ധവാന്‍ പിന്‍മാറിയതോടെ ന്യൂസിലാന്‍ഡിനെതിരേയുള്ള ടി20, ഏകദിന പരമ്പരകളില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ലോകേഷ് രാഹുല്‍ എത്തും. നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷമസാനം നടന്ന പരമ്പരയില്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ നിന്നും ധവാന്‍ പിന്‍മാറിയതോടെ പകരക്കാരനായി ആര് ടീമിലെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പകരക്കാരനെ ഇന്ത്യ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയുടെ എ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്. ഈ സംഘത്തിലെ ഒരു താരത്തെ ധവാന്റെ പകരക്കാരനായി സീനിയര്‍ ടീമിലുള്‍പ്പെടുത്താനാണ് സാധ്യത. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം.

Story first published: Tuesday, January 21, 2020, 14:02 [IST]
Other articles published on Jan 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+