For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ഹിറ്റ്മാന് കൂട്ടായി ധവാന്‍ ഇല്ല, മുംബൈ ക്ലീന്‍ബൗള്‍ഡ്!! കൂടുമാറ്റം മറ്റൊരു ടീമിലേക്ക്...

തന്റെ പഴയ തട്ടകമായ ഡല്‍ഹിയിലേക്ക് താരം ചേക്കേറുമെന്നാണ് സൂചനകള്‍

By Manu

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. മുന്‍ ചാംപ്യന്‍മരാായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുറുപ്പുചീട്ടായ ധവാന്‍ അടുത്ത സീസണില്‍ ടീം മാറുമെന്ന തരത്തിലുള്ള റിപോര്‍ട്ടുകളാണ് കുറച്ചു ദിവസമായി വന്നു കൊണ്ടിരിക്കുന്നത്.

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിലേക്കു ധവാന്‍ ചേക്കേറുമെന്ന തരത്തിലുള്ള സൂചനകളാണ് നേരത്തേ വന്നിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.

മുംബൈയിലേക്കല്ല, ഡല്‍ഹിയിലേക്ക്?

മുംബൈയിലേക്കല്ല, ഡല്‍ഹിയിലേക്ക്?

മുംബൈ ഇന്ത്യന്‍സിലേക്കല്ല, മറിച്ച് തന്റെ പഴയ തട്ടകമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കാണ് ധവാന്‍ കൂടുമാറാന്‍ തയ്യാറെടുക്കുന്നത് എന്നാണ് പുതിയ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 11 വര്‍ഷത്തിനു ശേഷമാണ് തന്റെ പഴയ ടീമിലേക്കു ധവാന്റെ മടങ്ങിവരവ്.
ധവാനെ ഡല്‍ഹിക്കു കൈമാറാന്‍ ഹൈദരാബാദ് സമ്മതം മൂളിയതായും പകരം വിജയ് ശങ്കര്‍, ഷഹ്ബാസ് നദീം, അഭിഷേക് ശര്‍മ എന്നിവരെ തങ്ങള്‍ക്കു വിട്ടുതരണമെന്നും ഹൈദരാബാദ് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സൂചനകള്‍.

ഹൈദരാബാദിന്റെ റണ്‍മെഷീന്‍

ഹൈദരാബാദിന്റെ റണ്‍മെഷീന്‍

ഹൈദരാബാദിന്റെ റണ്‍ മെഷീനാണ് ധവാന്‍. ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 2013ല്‍ ടീമിലെത്തിയ ധവാന്‍ അഞ്ചു സീസണുകളിലായി 2768 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇതില്‍ 497 റണ്‍സ് കഴിഞ്ഞ സീസണില്‍ നേടിയതാണ്.
ടീമിന്റെ നെടുംതൂണിനെയാണ് ധവാനെ കൈവിട്ടാല്‍ ഹൈദരാബാദിനു നഷ്ടമാവുക. എന്നാല്‍ ഇതുവരെ ഐപിഎല്‍ ഫൈനല്‍ പോലും കളിച്ചിട്ടില്ലാത്ത ഡല്‍ഹിക്കു മുതല്‍ക്കൂട്ടാവും ധവാന്റെ തിരിച്ചുവരവ്. 2008ലെ പ്രഥമ സീസണില്‍ മാത്രമേ അദ്ദേഹം ഡല്‍ഹിക്കായി കളിച്ചിട്ടുള്ളൂ.

5.20 കോടി രൂപയ്ക്കു തിരിച്ചെടുത്തു

5.20 കോടി രൂപയ്ക്കു തിരിച്ചെടുത്തു

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ലേലം നടന്നപ്പോള്‍ 5.2 കോടി രൂപയ്ക്കാണ് ധവാനെ ഹൈദരാബാദ് തങ്ങളുടെ ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിനു ശേഷം ഹൈദരാബാദ് ടീമില്‍ ധവാന്‍ അസംതൃപ്തനാണെന്ന തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് കോച്ച് ടോം മൂഡിയുമായി ധവാന്‍ ഉടക്കുകയും ചെയ്തയായും റിപ്പോര്‍ട്ടകളുണ്ടായിരുന്നു. നിലവില്‍ ഹൈദരാബാദുമായി മൂന്നു വര്‍ഷത്തെ കരാറാണ് അദ്ദേഹത്തിനുള്ളത്.

 മൂന്നു ടീമുകള്‍ രംഗത്ത്

മൂന്നു ടീമുകള്‍ രംഗത്ത്

ധവാന്‍ ഹൈദരാബാദ് വിട്ടേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നതോടെ മൂന്നു ഫ്രാഞ്ചൈസികളാണ് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നത്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവരെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മറ്റൊരു ടീം.
ധവാനു വേണ്ടി ഒരു കോടി രൂപയോടൊപ്പം കരുണ്‍ നായരെയും നല്‍കാമെന്നായിരുന്നു പഞ്ചാബിന്റെ വാഗ്ദാനം. എന്നാല്‍ ഈ ഓഫര്‍ ഹൈദരാബാദ് തള്ളിയെന്നാണ് വിവരം. തുടര്‍ന്നാണ് ഡല്‍ഹിയുമായി ഏറെക്കുറെ ധാരണയിലെത്തിയത്. വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നീ മൂന്നു താരങ്ങളുടെയും കൂടി മൂല്യം 6.95 കോടി രൂപയാണ്. ഇത് കഴിഞ്ഞ തവണ ധവാന് വേണ്ടി ഹൈദരാബാദ് മുടക്കിയ തുകയേക്കാള്‍ (5.2) കൂടുതലുമാണ്.

Story first published: Wednesday, October 31, 2018, 11:53 [IST]
Other articles published on Oct 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+