ടി20ക്കു പിന്നാലെ ധവാന്‍ ഏകദിനത്തിനുമില്ല? പകരക്കാരന്‍ സഞ്ജു തന്നെയോ? പ്രതീക്ഷയോടെ ആരാധകര്‍
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര പരിക്കിനെ തുടര്‍ന്നു നഷ്ടമായ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വരാനിരിക്കുന്ന ഏകദിന പരമ്പരയും നഷ്ടമായേക്കും. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത അദ്ദേഹത്തിന് ഏകദിനത്തിലും കളിക്കാനായേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തേ വിന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടു ടീമിലും ധവാനുണ്ടായിരുന്നു.
എന്നാല്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കു താരത്തിനു വിനയാവുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നു മോചിതനാവാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ധവാന് പരമ്പര നഷ്ടമായത്.

സഞ്ജുവിന് നറുക്കുവീഴുമോ?
ടി20 പരമ്പരയില്‍ നിന്നു ധവാന്‍ പരിക്കിനെ തുടര്‍ന്നു പിന്‍മാറിയപ്പോള്‍ പകരക്കാരനായി നറുക്കുവീണത് മലയാളി താരം സഞ്ജു സാംസണിനായിരുന്നു. എന്നാല്‍ പരമ്പരയിലെ രണ്ടു ടി20കള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ഏകദിനത്തിലും ധവാന്‍ ഇല്ലെന്നു ഏറെക്കുറെ ഉറപ്പായതോടെ സഞ്ജു തന്നെയായിരിക്കുമോ പകരക്കാരന്‍ എന്നായിരിക്കും ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഫോര്‍മാറ്റ് മാറുമെന്നതിനാല്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.

വൈകാതെ പ്രഖ്യാപിച്ചേക്കും
പരിക്കില്‍ നിന്നു മോചിതനാവാനാന്‍ ധവാന് കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് ബാഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 15നാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നടക്കുന്നത്.അതിനു മുമ്പ് തന്നെ ബിസിസിയുടെ സെലക്ഷന്‍ കമ്മിറ്റി പകരക്കാരനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാവും പകരക്കാരന്‍?
ടി20യിലെ കഴിഞ്ഞ രണ്ടു മല്‍സങ്ങളില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നത് മലയാളി ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല മറ്റുള്ള ആരാധകരുടെയും വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഏകദിനത്തിലും സഞ്ജുവിനെ ഉള്‍പ്പെടുത്തുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്ത് ബിസിസിഐ ആരാധകരുടെ രോഷമടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എന്നാല്‍ സഞ്ജുവിനെക്കൂടാതെ ടെസ്റ്റിലെ സ്ഥിരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും യുവ താരം ശുഭ്മാന്‍ ഗില്ലിനെയും ധവാന്റെ പകരക്കാരനായി പരിഗണിക്കാനിടയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications