Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ 'ഹിറ്റ്'... റണ്‍മഴ, പുതിയ റെക്കോര്‍ഡിട്ട് രോഹിത്, സ്വന്തം നേട്ടം തിരുത്തി

Rohit Sharma breaches 150 for 8th time in ODIs | Oneindia Malayalam

വിശാഖപട്ടണം: ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറിലെ സുവര്‍ണ വര്‍ഷമായി മാറുകയാണ് 2019. വെസ്റ്റ് ഇന്‍ഡീസിനെതിരേ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ കരിയറിലെ മറ്റൊരു സെഞ്ച്വറി കൂടി ഹിറ്റ്മാന്‍ തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഏകദിനത്തില്‍ 28ാമത്തെ സെഞ്ച്വറി കൂടിയാണ് രോഹിത് നേടിയത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഹിറ്റ്മാന്റെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെ മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി (2000), ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ (2016) എന്നിവരുടെ നേട്ടത്തിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.

rohit

സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ പുതിയൊരു റെക്കോര്‍ഡും വിശാഖപട്ടണത്ത് രോഹിത് മറികടന്നിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെന്ന സ്വന്തം നേട്ടം ഹിറ്റ്മാന്‍ ഇത്തവണ മറികടക്കുകയായിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1300 റണ്‍സ് അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. കരിയറില്‍ ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഹിറ്റ്മാന്‍ ഇത്രയും റണ്‍സെടുക്കുന്നത്.

2013ല്‍ നേടിയ 1293 റണ്‍സായിരുന്നു നേരത്തേ രോഹിത്തിന്റെ ഏറ്റവും വലിയ നേട്ടം. ആറു വര്‍ഷത്തിനു ശേഷം ഹിറ്റ്മാന്‍ ഈ റെക്കോര്‍ഡിനെ തിരുത്തിയിരിക്കുകയാണ്. വിശാഖപട്ടണം ഏകദിനത്തില്‍ 26 റണ്‍സെടുത്തതോടെ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ റണ്‍വേട്ടക്കാരനായും രോഹിത് മാറിയിരുന്നു. ടീമംഗവും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെയാണ് ഹിറ്റ്മാന്‍ പിന്തള്ളിയത്. ഇംഗണ്ടില്‍ ഈ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ നേടിയ രോഹിത് ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു.

Story first published: Wednesday, December 18, 2019, 16:43 [IST]
Other articles published on Dec 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+