For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഹിറ്റായത് ഇന്ത്യന്‍ ജഴ്‌സിയിലല്ല! അതിനു മുമ്പും ഹിറ്റ് തന്നെ... തെളിവ് ഈ റെക്കോര്‍ഡുകള്‍

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും രോഹിത് ഗദേശീയ ടീമിന്റെ ഭാഗമാണ്

മുംബൈ: നായകന്‍ വിരാട് കോലിക്കൊപ്പം തന്നെ ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ. നേരത്തേ നിശ്ചിത ഓവര്‍ ടീമിന്റെ മാത്രം ഭാഗമായിരുന്ന ഹിറ്റ്മാന്‍ ഇപ്പോള്‍ ടെസ്റ്റിലും സജീവ സാന്നിധ്യമാണ്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചില ലോക റെക്കോര്‍ഡുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ഇതിനകം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍, കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ എന്നിങ്ങനെ നീളുന്നു റെക്കോര്‍ഡുകളുടെ ഈ നിര.

എന്നാല്‍ ലോക ക്രിക്കറ്റില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ചില റെക്കോര്‍ഡുകള്‍ രോഹിത് നേരത്തേ തന്റെ പേരിലാക്കിയിരുന്നു. അധികമാര്‍ക്കുമറിയാത്ത ഹിറ്റ്മാന്റെ ഈ 'ഇന്ത്യന്‍' റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ടി20യില്‍ ആദ്യ സെഞ്ച്വറി

ടി20യില്‍ ആദ്യ സെഞ്ച്വറി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടി20യില്‍ ആദ്യമായി സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു വേണ്ടി കളിക്കവെയാണ് അദ്ദേഹം ഈ നേട്ടത്തിന് അവകാശിയായത്. 2006-07ല്‍ നടന്ന പ്രഥമ സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മുംബൈക്കൊപ്പമുള്ള തന്റെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ ഈ റെക്കോര്‍ഡ് രോഹിത് കുറിച്ചുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യയില്‍ നടന്ന ആദ്യത്തെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് കൂടിയായിരുന്നു മുഷ്താഖ് അലി ട്രോഫി.
ഗുജറാത്തിനെതിരായ ടി20 മല്‍സരത്തിലാണ് 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് അടിച്ചെടുത്ത് ഹിറ്റ്മാന്‍ ഇന്ത്യന്‍ ഹീറോയായത്. 27 പന്തില്‍ ഫിഫ്റ്റി തികച്ച താരത്തിന് ശേഷിച്ച 50 റണ്‍സെടുക്കാന്‍ വേണ്ടി വന്നത് 18 പന്തുകള്‍ മാത്രമാണ്.

രഞ്ജിയില്‍ രണ്ടു സെഞ്ച്വറികള്‍

രഞ്ജിയില്‍ രണ്ടു സെഞ്ച്വറികള്‍

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ 25 സീസണുകള്‍ക്കിടെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമാണ് രോഹിത്. 2008-09ലെ രഞ്ജി ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരേയായിരുന്നു ഹിറ്റ്മാന്റെ വിസ്മയ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ 141 റണ്‍സെടുത്ത രോഹിത് രണ്ടാമിന്നിങ്‌സില്‍ 108 റണ്‍സും നേടി. രോഹിത്തിന്റെ ബാറ്റിങ് മികവില്‍ യുപിയെ തകര്‍ത്ത് മുംബൈ രഞ്ജി ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.
1994-95ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രഞ്ജിയുടെ ഫൈനലില്‍ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ ശേഷം ഈ നേട്ടം കൈവരിച്ചത് രോഹിത്താണ്. ഹിറ്റ്മാനു ശേഷം പിന്നീട് ഇതുവരെ ആര്‍ക്കും ഈ നേട്ടം കുറിക്കാനും സാധിച്ചിട്ടില്ല.

മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി

മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി

ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന് അവകാശപ്പെട്ടതാണ്. 2006-07 സീസണിന്റെ അവസാനത്തോടെയാണ് ഹിറ്റ്മാന്‍ ഈ നേട്ടത്തിന് ഉടമയായത്. 20 വയസ്സ് തികയാന്‍ നാലാഴ്ച ബാക്കിയുള്ളപ്പോഴാണ് രോഹിത് മൂന്നു ഫോര്‍മാറ്റുകളിലും മൂന്നക്കം തികച്ചത്.
2005-06ലെ ദിയോധര്‍ ട്രോഫിയിലാണ് അഅദ്ദേഹം കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. പശ്ചിമമേഖലയ്ക്കു വേണ്ടി കളിച്ച രോഹിത് 123 പന്തില്‍ പുറത്താവാതെ നേടിയത് 142 റണ്‍സായിരുന്നു. അന്നു 18 വയസ്സും 307 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.
2006-07ലെ രഞ്ജിയില്‍ മുംബൈയ്ക്കു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരം ഡബിള്‍ സെഞ്ച്വറിയോടെയാണ് രോഹിത് ആഘോഷിച്ചത്. ഗുജറാത്തിനെതിരായ മല്‍സരത്തില്‍ 267 പന്തില്‍ 205 റണ്‍സ് അദ്ദേഹം നേടി. ഇതേ വര്‍ഷം തന്നെ നടന്ന മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടി മൂന്നു ഫോര്‍മാറ്റുകളിലും രോഹിത് മൂന്നക്കം കടക്കുകയും ചെയ്തു.

Story first published: Friday, April 3, 2020, 17:02 [IST]
Other articles published on Apr 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+