Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: രോഹിത് ഇനി ഹിറ്റ്മാനല്ല, സിക്‌സര്‍മാന്‍... ടെസ്റ്റിലും കിങ്

Rohit Sharma Now Has The Most Sixes A Test Match Ever Record | Oneindia Malayalam

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണിങില്‍ അരങ്ങേറിയ രോഹിത് ശര്‍മ ഗംഭീര പ്രകടനത്തിലൂടെയാണ് പുതിയ റോളിലുള്ള വരവ് ആഘോഷിച്ചത്. ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചത്. ഇതോടെ സിക്‌സറില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ കിങായി അദ്ദേഹം മാറി. ഏകദിനത്തിലും ടി20യിലും നിലവില്‍ ഒ്‌രു കളിയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരവും രോഹിത് തന്നെയാണ്.

rohi

ഈ ടെസ്റ്റില്‍ ഒമ്പതാമത്തെ സിക്‌സര്‍ പായിച്ചതോടെയാണ് രോഹിത് റെക്കോര്‍ഡിന് അവകാശിയായത്. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം ആറു സിക്‌സറുകള്‍ പറപ്പിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ അഞ്ചു സിക്‌സറുകള്‍ താരം നേടിക്കഴിഞ്ഞു. നേരത്തേ ഒരു ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദുവായിരുന്നു. എട്ടു സിക്‌സറുകളാണ് സിദ്ദു നേരത്തേ നേടിയത്.

ഏകദിനത്തില്‍ ഒരു കളിയില്‍ കൂടുതല്‍ സിക്‌സറുകള്‍ രോഹിത് നേടിയത് 2013ലായിരുന്നു. ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന കളിയിലാണ് താരം 16 സിക്‌സറുകള്‍ പറത്തിയത്. ടി20യില്‍ 2017ലായിരുന്നു ഹിറ്റ്മാന്റെ റെക്കോര്‍ഡ്. ഇന്‍ഡോറില്‍ നടന്ന കളിയിലാണ് അദ്ദേഹം 10 സിക്‌സറുകള്‍ പായിച്ച് റെക്കോര്‍ഡിന്റെ ഭാഗമായത്. സിക്‌സറുകളില്‍ മാത്രമല്ല രോഹിത് ഈ കളിയില്‍ മറ്റൊരു റെക്കോര്‍ഡും കുറിച്ചട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സെടുത്ത താരമായി രോഹിത് മാറിയിരുന്നു.

Story first published: Saturday, October 5, 2019, 15:50 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+