ഹിറ്റ്മാന് മുന്നില്‍ എന്ത് യോ യോ? അനായാസം... വിമര്‍ശകരെ സിക്‌സറിലേക്ക് പറത്തി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായി ബിസിസിഐ നടത്തുന്ന യോ യോ ടെസ്റ്റില്‍ വെടിക്കെട്ട് താരം രോഹിത് ശര്‍മയുടെ പാസായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യോ യോ ടെസ്റ്റാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ചില പ്രമുഖ താരങ്ങള്‍ക്കു യോ യോ ടെസ്റ്റില്‍ കാലിടറിയതായിരുന്നു ഇതിന്റെ പ്രധാന കാരണം.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട അമ്പാട്ടി റായുഡു, അഫ്ഗാനെതിരേ കഴിഞ്ഞ ടെസ്റ്റ് ടീമിലുണ്ടായിരുന്ന മുഹമ്മദ് ഷമി, ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരാണ് തോല്‍വി നേരിട്ടത്. ഇതേ തുടര്‍ന്ന് രോഹിത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

തോറ്റിട്ടില്ലെന്ന് രോഹിത്ത്
രോഹിത് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണണെന്ന് തെളിയിച്ചാണ് ഹിറ്റ്മാന്‍ ഫിറ്റ്‌നസ് കടമ്പ കടന്നത്.
രോഹിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യോ യോ ടെസ്റ്റില്‍ വിജയിച്ച വിവരം ലോകത്തെ അറിയിച്ചത്. ഇതോടെ താരത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമാവുകയും ചെയ്തു.

അഫ്ഗാനെതിരായ ടെസ്റ്റിലെ പുറത്താവല്‍
അഫ്ഗാനിസ്താനെതിരേ ബെംഗളൂരുവില്‍ നടന്ന ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടെസ്റ്റിനു മുമ്പ് നടത്തിയ യോ യോ ടെസ്റ്റില്‍ താരം പരാജയപ്പെട്ടതായും ഇതേ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ ഇവ തെറ്റായിരുന്നുവെന്ന് തെളിയിക്കാനാണ് യോ യോ ടെസ്റ്റില്‍ താന്‍ വിജയിച്ചെന്ന് രോഹിത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ബിസിസിഐയെ അറിയിച്ചു
ഒരാഴ്ച മുമ്പാണ് ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്ന ടീമിലെ അംഗങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ യോ യോ ടെസ്റ്റിനു വിധേയരായത്. ക്യാപ്ഫ്റ്റന്‍ വിരാട് കോലി, മുന്‍ നായകന്‍ എംഎസ് ധോണി എന്നിവരടക്കം സീനിയര്‍ ടീമിലെ പ്രമുഖരെല്ലാം പാസാവുകയു ചെയ്തു. തികച്ചും അപ്രതീക്ഷിതമായി റായുഡു മാത്രമാണ് പരാജയപ്പെട്ടത്.
സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് റഷ്യയില്‍ പോവാനുള്ളതിനാല്‍ യോ യോ ടെസ്റ്റിന് വിധേയനാവാന്‍ രോഹിത് ബിസിസിഐയോട് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇത് ബോര്‍ഡ് അഗീകരിക്കുകയും ചെയ്യുകയായിരുന്നു.
മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ല
താന്‍ എവിടെയാണ്, എങ്ങനെ സമയം ചെലവഴിക്കുന്നു എന്നിവയടക്കമുള്ള കാര്യങ്ങളില്‍ ഒരാള്‍ക്കും തലയിടേണ്ട കാര്യമില്ലെന്നു രോഹിത് ട്വിറ്ററില്‍ കുറിച്ചു.
യഥാര്‍ഥ വാര്‍ത്തകളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. ഒരൊറ്റ തവണ കൊണ്ട് തന്നെ യോ യോ ടെസ്റ്റില്‍ താന്‍ പാസായിക്കഴിഞ്ഞു. മാധ്യമങ്ങള്‍ എന്തു കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പ് സ്ഥിരീകരണം നടത്തുന്നതാണ് ഉചിതമെന്നും രോഹിത് ചൂണ്ടിക്കാട്ടി.

രഹാനെയെ പകരക്കാരനായി കണ്ടിരുന്നു
യോ യോ ടെസ്റ്റിലെ യോഗ്യതാ മാര്‍ക്ക് 16.1 ആയിരുന്നു. രോഹിത് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ പകരക്കാരനായി അജിങ്ക്യ രഹാനെയെ ടീമിലുള്‍പ്പെടുത്താനാണ് ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഹിത് അനായാസം ടെസ്റ്റില്‍ ജയം നേടുകയായിരുന്നു.
നേരത്തേ റായുഡു യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. സുരേഷ് റെയ്‌നയാണ് പകരക്കാരനായി ടീമിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications