Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

9000 റണ്‍സ്... റെക്കോര്‍ഡിട്ട് ഹിറ്റ്മാന്‍, വേഗമേറിയ മൂന്നാമന്‍, ഇതിഹാസങ്ങളെ പിന്തള്ളി

Rohit Sharma becomes third fastest to 9000 runs in ODIs

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഏകദിനത്തില്‍ അതിവേഗത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി ഹിറ്റ്മാന്‍ മാറി. ഈ മല്‍സരത്തില്‍ ബാറ്റിങിനായി ക്രീസിലെത്തുമ്പോള്‍ 9000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ രോഹിത്തിന് വേണ്ടിയിരുന്നത് വെറും നാലു റണ്‍സായിരുന്നു. അദ്ദേഹം ഇതു അനായാസം നേടുകയും ചെയ്തു.

rohi

മൂന്നു ഇതിഹാസ താരങ്ങളെയാണ് രോഹിത് പിന്തള്ളിയത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ഇന്ത്യന്‍ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഹിറ്റ്മാന്റെ പിന്നിലാവുകയായിരുന്നു. 217 ഇന്നിങ്‌സുകളിലാണ് രോഹിത് 9000 റണ്‍സ് തികച്ചത്. നേരത്തേ 228 ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച ഗാംഗുലിയായിരുന്നു മൂന്നാമത്. സച്ചിന്‍ 235ഉം ലാറ 239ഉം ഇന്നിങ്‌സുകളിലാണ് 9000 റണ്‍സ് തികച്ചത്.

നിലവില്‍ രോഹിത്തിന്റെ ടീമംഗവും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയാണ് ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 9000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കകോലിക്കു വെറും 194 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 200ല്‍ താഴെ ഇന്നിങ്‌സുകളില്‍ നിന്നും ഇത്രയും റണ്‍സ് നേടിയ ഏക താരവും അദ്ദേഹമാണ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് (208 ഇന്നിങ്‌സ്) കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത്.

Story first published: Sunday, January 19, 2020, 19:39 [IST]
Other articles published on Jan 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+