For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ടീം 200 കടക്കണോ? ഇവര്‍ തിളങ്ങണം,കൂടുതല്‍ 50 പ്ലസ് സ്‌കോര്‍,തലപ്പത്ത് ഇന്ത്യന്‍ താരം

ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പ് ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ യുഎഇയിലാണ് നടക്കുന്നത്. യുഎഇ ബാറ്റിങ്ങിന് അനുകൂലമായ പിച്ചായതിനാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളും വലിയ സ്‌കോറുകളുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലിലും പിഎസ്എല്ലിലും ഉള്‍പ്പെടെ നിരവധി ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ക്ക് യുഎഇ വേദിയായിട്ടുണ്ട്.

അതിനാല്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും പിച്ചില്‍ കളിച്ച പരിചയസമ്പത്തുണ്ട്. വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളും ഇത്തവണത്തെ ടി20 ലോകകപ്പിലുണ്ടാവും. ടി20 ഫോര്‍മാറ്റില്‍ ടീം സ്‌കോര്‍ 200ന് മുകളില്‍ എത്തിയ മത്സരങ്ങളില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണ്. ടോപ് ഫോറിനെ പരിചയപ്പെടാം.

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

ടി20യില്‍ ടീം സ്‌കോര്‍ 200ലധികം നേടിയ മത്സരങ്ങളില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടിയ താരം ഇന്ത്യയുടെ രോഹിത് ശര്‍മയാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത് എട്ട് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി 111 ടി20കളില്‍ നിന്ന് 32.18 ശരാശരിയില്‍ 2864 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 138.96 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും രോഹിതിന്റെ പേരിലുണ്ട്.

കെ എല്‍ രാഹുല്‍ (ഇന്ത്യ)

കെ എല്‍ രാഹുല്‍ (ഇന്ത്യ)

ഇന്ത്യയുടെ കെ എല്‍ രാഹുലാണ് രണ്ടാം സ്ഥാനത്ത്. ടീം സ്‌കോര്‍ 200 കടന്ന ടി20 മത്സരങ്ങളില്‍ ഏഴ് തവണ രാഹുല്‍ 50 പ്ലസ് റണ്‍സ് നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. 48 ടി20യില്‍ നിന്ന് 39.92 ശരാശരിയില്‍ 2978 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 142.19 ആണ് രാഹുലിന്റെ സ്‌ട്രൈക്കറേറ്റ്. ടി20 ലോകകപ്പില്‍ രോഹിതിനൊപ്പം രാഹുല്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ടീമില്‍ ആരോണ്‍ ഫിഞ്ച് പുലിയാണ്. നായകനായ ഫിഞ്ച് ടീം സ്‌കോര്‍ 200 കടന്ന മത്സരങ്ങളില്‍ ആറ് തവണ 50 പ്ലസ് റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയാണ് ഫിഞ്ചിന്റെ വെടിക്കെട്ട് പ്രകടനം. 71 ടി20യില്‍ നിന്ന് 38.46 ശരാശരിയില്‍ 2346 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 152.14 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

കോളിന്‍ മണ്‍റോ (ന്യൂസീലന്‍ഡ്)

കോളിന്‍ മണ്‍റോ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ കോളിന്‍ മണ്‍റോയാണ് പട്ടികയിലെ നാലാമന്‍. ടീം സ്‌കോര്‍ 200 കടന്ന മത്സരങ്ങളില്‍ അഞ്ച് തവണയാണ് അദ്ദേഹം 50 പ്ലസ് സ്‌കോര്‍ നേടിയത്. 65 ടി20കളില്‍ നിന്ന് 31.35 ശരാശരിയില്‍ 1724 റണ്‍സ് മണ്‍റോ നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 156.44 ആണ് മണ്‍റോയുടെ സ്‌ട്രൈക്കറേറ്റ്.

Story first published: Saturday, July 3, 2021, 17:07 [IST]
Other articles published on Jul 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+