ഇന്ത്യക്കു വില്ലനായി പരിക്ക്... പൃഥ്വിക്കു പരിക്കേറ്റു, അരങ്ങേറുമോ ശുഭ്മാന്‍ ഗില്‍?
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വില്ലനായി പരിക്ക്. യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇടതു കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടീമിന്റെ നെറ്റ് സെഷനില്‍ നിന്നും താരം മാറി നില്‍ക്കുകയായിരുന്നു.

പൃഥ്വിയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്നം താരം പിന്‍മാറിയേക്കും. പൃഥ്വി കളിച്ചില്ലെങ്കില്‍ മറ്റൊരു യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റത്തിനു വഴിയൊരുങ്ങും. നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിയുടെ ടീമംഗം കൂടിയായിരുന്നു ഗില്‍. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ സമാപിച്ച പരമ്പരയില്‍ ഇന്ത്യ എയ്ക്കു വേണ്ടി ഗില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു.

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനാല്‍ രണ്ടാം ടെസ്റ്റ് ഇന്ത്യക്കു ജീവന്‍ മരണപോരാട്ടമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയെ സഹായിക്കില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു വെല്ലിങ്ടണിലേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications