ചെന്നൈ: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനു 2016 മറക്കാനാവാത്ത വര്‍ഷമാവുകയാണ്. ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച അശ്വിന് വീണ്ടുമൊരു സന്തോഷവാര്‍ത്ത. ഇത്തവണ അത് ഫാമിലിയുമായി ബന്ധപ്പെട്ടതാണെന്നു മാത്രം. അശ്വിന്‍ രണ്ടാമതും അച്ഛനായെന്നതാണ് പുതിയ വാര്‍ത്ത. അശ്വിന്‍റെ ഭാര്യ പൃഥ്വി
ഒരു പെണ്‍കുട്ടിക്ക് ജന്‍മം നല്‍കി.

ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ സമാപിച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് (ഡിസംബര്‍ 21) അശ്വിന്‍ വീണ്ടും അച്ഛനായത്. എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞാണ് താരം ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഭര്‍ത്താവ് ഐസിസിയുടെ മികച്ച കളിക്കാരനായതിന്‍റെ ആഹ്ലാദത്തില്‍ ഇതു മുങ്ങിപ്പോവാതിരിക്കാനാണ് ഈ വാര്‍ത്ത കുറച്ചു ദിവസം കഴിഞ്ഞ് പുറത്തുവിട്ടതെന്ന് പൃഥ്വി അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 2011ലാണ് അശ്വിന്‍ പൃഥ്വിയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ജൂണില്‍ അശ്വിന് ആദ്യത്തെ കുഞ്ഞ് പിറന്നിരുന്നു.