Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യക്കു പകരം സഞ്ജു! ഹൂഡയുമെത്തും, ഇതാ ഐപിഎല്ലിനു ശേഷമുള്ള ഇന്ത്യന്‍ ഏകദിന ടീം

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്നതായിരുന്നു. തുടര്‍ വിജയങ്ങളുടെ ആലസ്യത്തിലേക്കു വീണ രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് ഇരുട്ടടിക്കു തുല്യമായിരുന്നു ഈ പ്രഹരം. ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇനിയും ഇന്ത്യ ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ചില വീക്ക്‌നെസുകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഓസ്‌ട്രേലിയ കാണിച്ചുതന്നു. ജയിക്കാമായിരുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 21 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. ബാറ്റിങ് നിരയുടെ മോശം പ്രകടനം ഇന്ത്യക്കു ഒരിക്കല്‍ക്കൂടി തിരിച്ചടിയാവുകയായിരുന്നു.

INDIAN ODI TEAM AFTER IPL

ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശ സൂര്യകുമാര്‍ യാദവിന്റെ ദയനീയ പ്രകടനമായിരുന്നു. ടി20യില്‍ ടീമിന്റെ സൂപ്പര്‍ ഹീറോയായ അദ്ദേഹം ഏകദിനത്തില്‍ വെറും സീറോയാവുകയായിരുന്നു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യ പുറത്തായത്. പരിക്കേറ്റ് പിന്‍മാറിയ ശ്രേയസ് അയ്യരുടെ അഭാവമാണ് അദ്ദേഹത്തിനു മൂന്നു മല്‍സരങ്ങളും അവസരം നേടിക്കൊടുത്തത്. മനസ്സ് വച്ചിരുന്നെങ്കില്‍ ലോകകപ്പില്‍ ഇന്ത്യയുടെ നാലാംനമ്പര്‍ സ്ഥാനം സൂര്യക്കു ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. പക്ഷെ എല്ലാ മല്‍സരങ്ങളിലും അദ്ദേഹം ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കാണ്. ഇനിയുള്ള രണ്ടു മാസം കളിക്കാരെല്ലാം ഐപിഎല്‍ ചൂടിലായിരിക്കും. അതിനു ശേഷമാണ് വീണ്ടും ഇന്ത്യ അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. ഏഷ്യാ കപ്പും ഐസിസിയുടെ ഏകദിന ലോകകപ്പും ഈ വര്‍ഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.

ഐപിഎല്ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയെല്ലാം ടീം ഇന്ത്യക്കു പരമ്പരകളുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ചില മാറ്റങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം. അതില്‍ എടുത്തു പറയേണ്ടത് സൂര്യകുമാര്‍ യാദവിനു പകരം നാലാം നമ്പറിലേക്കു സഞ്ജു സാംസണ്‍ വരുമെന്നതാണ്. ഏകദിനത്തില്‍ 66 ബാറ്റിങ് ശരാശരിയുള്ള സഞ്ജുവിനെ ഇന്ത്യക്കു ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.

INDIAN TEAM

വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പരിക്കു കാരണം പുറത്തിരിക്കുന്ന ശ്രേയസ് അയ്യരുടെ പകരക്കാരനായിട്ടാവും ഹൂഡയുടെ വരവ്. രജത് പാട്ടിധര്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ നേരത്തേ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും വീണ്ടും ടീമിലെത്താന്‍ സാധ്യതയില്ല. ഏഷ്യാ കപ്പ് കൂടാതെ ലോകകപ്പിനു മുമ്പ് ഇന്ത്യ വെറും ആറ് ഏകദിന മല്‍സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ടീമില്‍ ഒരുപാട് പരീക്ഷണങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരില്ല.

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ നാലു അംഗീകൃത പേസര്‍മാര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശര്‍ദ്ദുല്‍ ടാക്കൂറും കൂടിയുണ്ടാവും. മൂന്നു ഓള്‍റൗണ്ടര്‍മാരുള്‍പ്പെടെ അഞ്ചു സ്പിന്നര്‍മാരും ടീമിന്റെ ഭാഗമായിരിക്കും. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഓള്‍റൗണ്ടര്‍മാരായി തുടരാനാണ് സാധ്യതയുള്ളത്.

ROHIT SHARMA INDIAN CAPTAIN

ഐപിഎല്ലിനു ശേഷമുളള ഇന്ത്യയുടെ സാധ്യതാ ഏകദിന ടീം-
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജയദേവ് ഉനാട്കട്ട്.

Story first published: Friday, March 24, 2023, 20:06 [IST]
Other articles published on Mar 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+