ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ടീം ഇന്ത്യ റെഡി... ഹാര്‍ദിക്, ധവാന്‍, ഭുവി തിരിച്ചെത്തി
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നു മോചിതരായ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയം. വിരാട് കോലി തന്നെയായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിക്കുക.
എന്നാല്‍ പരിക്കില്‍ നിന്നു മോചിതനാവാത്തതിനാല്‍ വൈസ് ക്യാപ്റ്റനും ഒാപ്പണറുമായ രോഹിത് ശര്‍മ ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. സുനില്‍ ജോഷിയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യന്‍ ടീം കൂടിയാണിത്. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് സെലക്ഷന്‍ കമ്മിറ്റി തങ്ങളുടെ പ്രഥമ ദൗത്യം നിറവേറ്റിയത്. മാര്‍ച്ച് 12ന് ധര്‍മശാലയിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം. രണ്ടാമത്തെ മല്‍സരം 15ന് ലഖ്‌നൗവിലും മൂന്നാം ഏകദിനം 18നു കൊല്‍ക്കത്തയിലും നടക്കും.

മൂന്നു പേരുടെ മടങ്ങിവരവ്
ധവാന്‍, ഹാര്‍ദിക്, ഭുവി എന്നിവര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. അടുത്തിടെ സമാപിച്ച ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിച്ചു കൊണ്ട് മൂന്നു പേരും മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരുന്നു.
ഏകദേശം അഞ്ചു മാസത്തിലേറെ പുറത്തിരുന്ന ശേഷമാണ് ഹാര്‍ദിക്ക് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറംവേദനയെ തുടര്‍ന്നു താരം ശസ്ത്രക്രിയക്കു വിധേയനായിരുന്നു.

ദുബെ പുറത്ത്
26കാരനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിന്റെ തിരിച്ചുവരവോടെ മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ സ്ഥാനമാണ് തെറിച്ചത്്. ഇന്ത്യയുടെ മുന്‍ നിശ്ചിത ഓവര്‍ പരമ്പരകളിലെല്ലാം ദുബെ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ബാറ്റിങിലും ബൗളിങിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു കഴിഞ്ഞില്ല. ഇതോടെ ദുബെയെ ഒഴിവാക്കുകയെന്നത് സെലക്ഷന്‍ കമ്മിറ്റിക്കു അനായാസ തീരുമാനമാവുകയും ചെയ്തു.

രോഹിത്തിന്റെ മടങ്ങിവരവ്
വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാന്‍ സാധ്യത കുറവാണെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. പരിക്കേറ്റു വിശ്രമിക്കുന്ന ഹിറ്റ്മാന്‍ കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ പാതി വഴിയില്‍ വച്ച് നാട്ടിലേക്കു മടങ്ങുകയായിരുന്നു.
ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിനിടെയാണ് രോഹിത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നു അദ്ദേഹം പിന്‍മാറുകയായിരുന്നു.

കോലിക്കു വിശ്രമമില്ല
തുടര്‍ച്ചയായി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന നായകന്‍ വിരാട് കോലിക്കു ഒരുപക്ഷെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. രോഹിത്തും പരിക്കിന്റെ പിടിയിലായതിനാല്‍ പുതിയ നായകനെ ഇന്ത്യ തിരഞ്ഞെടുത്തേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ കോലിയെ തന്നെ ടീമിന്റെ ദൗത്യം ഏല്‍പ്പില്‍ ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഏകദിന ടീം
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍.

ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം
ക്വിന്റണ്‍ ഡികോക്ക് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടെംബ ബവുമ, ജാനെമാന്‍ മലാന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഫാഫ് ഡുപ്ലെസി, കൈല്‍ വെറിന്‍, ഹെന്റിച്ച് ക്ലാസ്സെന്‍, ഡേവിഡ് മില്ലര്‍, ജോണ്‍- ജോണ്‍ സ്മട്‌സ്, ആന്‍ഡിലെ ഫെലുക്വായോ, ലുംഗി എന്‍ഗിഡി, ല്യുതോ സിപാംല, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ആന്റിച്ച് നോര്‍ട്ടെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications