ലോകകപ്പ്: രണ്ടു പേര്‍ക്ക് പരിക്ക്, എന്നിട്ടും ഇന്ത്യന്‍ ടീമിലെടുത്തില്ല... റായുഡു കളി മതിയാക്കി!!
ദില്ലി: ബിസിസിഐയുടെ ഭാഗത്തു നിന്നുള്ള കടുത്ത അവഗണനയെത്തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാല്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു തീരുമാനിച്ചു. ലോകകപ്പ് ടീമില്‍ റായുഡുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും സംഘത്തിലുള്ളവര്‍ക്ക് പരിക്കേറ്റാല്‍ സ്റ്റാന്‍ഡ്‌ബൈ ആയി റായുഡുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു പേര്‍ പരിക്കു കാരണം നാട്ടിലേക്കു മടങ്ങിയിട്ടും റായുഡുവിനെ ബിസിസിഐ പരിഗണിച്ചില്ല.
പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിനൊപ്പം ചേര്‍ന്നത്. പരിക്ക് മൂലം തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പിന്‍മാറിയപ്പോള്‍ റായുഡു തന്നെ ഉള്‍പ്പെടുത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ബിസിസിഐ വീണ്ടും താരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. യുവ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയാണ് പകരം ബിസിസിഐ ലോകകപ്പ് ടീമിലെടുത്തത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് 33 കാരന്‍ കളി മതിയാക്കിയതെന്നാണ് സൂചന.

55 ഏകദിനങ്ങള്‍ കളിച്ചു
ഇന്ത്യക്കു 55 ഏകദിനങ്ങളില്‍ റായുഡു കളിച്ചിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളുമടക്കം 1694 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 47.05 എന്ന മികച്ച ശരാശരിയോടെയാണ് റായുഡു ഇത്രയും റണ്‍സ് നേടിയത്. ആറു ടി20ളില്‍ മാത്രമേ റായുഡു ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. 42 റണ്‍സാണ് നേടാനായത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താരത്തിനു ഭാഗ്യമുണ്ടായില്ല.
2013ല്‍ സിംബാബ്‌വെയ്ക്കായി ഏകദിനത്തില്‍ കളിച്ചായിരുന്നു റായുഡു ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം റാഞ്ചിയില്‍ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി
ഏകദിനത്തിലും ടി20കളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം റായുഡു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 97 മല്‍സരങ്ങളില്‍ നിന്നും 6151 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്.
ഐപിഎല്ലിന്റെ 2018 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം റായുഡുവിനെ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തിച്ചത്.

ടീം ഇന്ത്യയുടെ നാലാമന്‍
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് ലോകകപ്പില്‍ നാലാമനു വേണ്ടിയുള്ള ടീമിന്റെ കാത്തിരിപ്പ് റായുഡു അവസാനിപ്പിച്ചെന്ന് ബിസിസിഐയും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന പരമ്പരകളിയെയും ഐപിഎല്ലിലെയും മോശം പ്രകടനങ്ങള്‍ റായുഡുവിന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. പകരം ഓള്‍റൗണ്ടറായ വിജയ് ശങ്കറിനാണ് ഈ പൊസിഷനിലേക്ക് നറുക്കുവീണത്.
എന്നാല്‍ പരിക്ക് വില്ലനായതിനെ തുടര്‍ന്ന് ശങ്കര്‍ ലോകകപ്പില്‍ നിന്നും പിന്‍മാറിയിട്ടും സ്റ്റാന്‍ഡ്‌ബൈ ആയി നേരത്തേ കണ്ടു വച്ചിരുന്ന റായുഡുവിനെ ബിസിസിഐ പരിഗണിച്ചില്ല. ഇതേ തുടര്‍ന്നാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications