അവനാണ് തന്റെ അപരന്‍... സാമ്യത തോന്നി, പിന്‍ഗാമിയെക്കുറിച്ച് സച്ചിന്‍, അത് ഇന്ത്യന്‍ താരമല്ല!!
സിഡ്‌നി: ലോക ക്രിക്കറ്റില്‍ സമാനതകളിലാത്ത ബാറ്റിങ് വിസ്മയമാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റ് കൊണ്ട് ക്രീസില്‍ കവിത രചിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റേ പേരില്‍ കുറിച്ചാണ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. സച്ചിന്റെ പല റെക്കോര്‍ഡുകളും ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു. സച്ചിന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്ന് കോലിയെ പലരും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ താനുമായി ഏറെ സാമ്യത തോന്നിയ കളിക്കാരനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. അത് കോലിയോ, മറ്റൊരു ഇന്ത്യന്‍ താരമോ അല്ലെന്നതാണ് ശ്രദ്ധേയം.

പുകഴ്ത്തിയത് ലബ്യുഷെയ്‌നിനെ
ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ മാര്‍നസ് ലബ്യുഷെയ്‌നിനെയാണ് സച്ചിന്‍ പ്രശംസിച്ചത്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ലബ്യുഷെയ്ന്‍ ഉജ്ജ്വല പ്രകടനത്തിലൂടെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ലബ്യുഷെയ്‌നിന്റെ അരങ്ങേറ്റം. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ടീമിലെത്തിയ താരം അവിശ്വസനീയ പ്രകടനത്തിലൂടെ സ്ഥാനമുറപ്പിക്കുകയായിരുന്നു. ആഷസില്‍ ലബ്യുഷെയ്‌നിന്റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയതായി സച്ചിന്‍ പറയുന്നു.

വളരെ സ്‌പെഷ്യല്‍
അവിശ്വസനീയ ഫുട്ട്‌വര്‍ക്കാണ് ലബ്യുഷെയ്‌നിനുള്ളത്. അദ്ദേഹത്തെ കണ്ടപ്പോഴാണ് താനുമായി സാമ്യതയുണ്ടെന്നു തോന്നിയതെന്നു സച്ചിന്‍ പറയുന്നു.
ആഷസില്‍ ക്രീസിലെത്തിയ ശേഷം നേരിട്ട രണ്ടാമത്തെ പന്ത് ലബ്യുഷെയ്‌നിന്റെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു. ജോഫ്ര ആര്‍ച്ചറായിരുന്നു അന്നു ബൗളര്‍. പന്ത് ഹെല്‍മറ്റില്‍ തട്ടിയ ശേഷവും 15 മിനിറ്റ് ലബ്യുഷെയ്ന്‍ കളിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം വളരെ സ്‌പെഷ്യലാണെന്നു തോന്നിയതായും സച്ചിന്‍ വിശദമാക്കി.

മാനസികമായി കരുത്തുറ്റവന്‍
മാനസികമായി വളരെ കരുത്തുറ്റ താരമാണ് ലബ്യുഷെയ്‌നെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. പോസിറ്റീവായി ചിന്തിച്ചില്ലെങ്കില്‍ ബാറ്റിങിനിടെ ഫുട്ട് വര്‍ക്ക് ശരിയാവില്ല. എന്നാല്‍ മികച്ച ഫുട്ട് വര്‍ക്കോടെയാണ് ലബ്യുഷെയ്ന്‍ ബാറ്റ് ചെയ്യുന്നത്. മാനസികമായി വളരെ കരുത്തുറ്റവാണ് താനെന്നതിന്റെ തെളിവാണ് ഇതെന്നും സച്ചിന്‍ വിശദമാക്കി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബുഷ്ഫയര്‍ ബാഷ് ക്രിക്കറ്റ് ഗെയിമിനായി എത്തിയതായിരുന്നു സച്ചിന്‍.

ഓസ്‌ട്രേലിയയിലും ഏറെ ആരാധകര്‍
ഇന്ത്യയില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും ഏറെ ആരാധകരുള്ള താരമാണ് സച്ചിന്‍. ഓസീസിന്റെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ തന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിച്ച ഒരേയൊരു താരം സച്ചിനായിരുന്നു. ഇതിനു ശേഷമാണ് ഓസ്‌ട്രേലിയയിലും അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടിയത്.
ബുഷ്ഫയര്‍ ബാഷില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാരിറ്റി മല്‍സരത്തില്‍ പോണ്ടിങ് ഇലവന്റെ കോച്ച് കൂടിയാണ് സച്ചിന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications