ധോണി ഉടനൊന്നും വിരമിക്കില്ല, ഐപിഎല്ലിനു ശേഷവും കളി തുടരും- മുന്‍ താരം
ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവിനാണ് ഇത്തവണത്തെ ഐപിഎല്‍ സാക്ഷിയാവുക. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചു കൊണ്ടായരിക്കും ക്യാപ്റ്റന്‍ കൂളിന്റെ തിരിച്ചുവരവ്.
കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ധോണി കളിക്കുന്ന ആദ്യത്തെ മല്‍സരമായിരിക്കും ഐപിഎല്ലിലേത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു.
ഇത്തവണത്തെ ഐപിഎല്ലിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നാണ് ഇപ്പോള്‍ ഏല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ കഴിഞ്ഞാലും ധോണി കളി തുടരുമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ മുഖ്യ ടാലന്റ് സ്‌കൗട്ട് കൂടിയായ ദാഹിയ അഭിപ്രായപ്പെട്ടു. ധോണിക്കൊപ്പം ആരെങ്കിലും 30 വര്‍ഷം ഒരുമിച്ച് താമസിച്ചാലും അദ്ദേഹം എന്താണെന്ന് ചിന്തിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കില്ല. അടുത്തതായി ധോണിയെന്ത് ചെയ്യുമെന്നും അയാള്‍ക്കു അറിയാന്‍ കഴിയില്ല. അതാണ് എംഎസ് എന്നും ദാഹിയ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ധോണിയെക്കുറിച്ച് ഒരു അധ്യായമോ, പരാമര്‍ശമോ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല. അത്രയേറെ സംഭാവനകളാണണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഇനിയും നമുക്ക് പറയാന്‍ സാധിക്കില്ല. ഇനിയും മല്‍സരരംഗത്ത് അദ്ദേഹത്തെ നമുക്ക് കാണാനാവുമെന്നും 47 കാരനായ ദാഹിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു വേണ്ടി 19 ഏകദിനങ്ങളിലും രണ്ടു ടെസ്റ്റുകളിലും കളിച്ചിട്ടുള്ള താരമാണ് ദാഹിയ. 2000ത്തില്‍ അരങ്ങേറിയ അദ്ദേഹം തൊട്ടടുത്ത വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരേയാണ് അവസാന മല്‍സരം കളിച്ചത്. ഇപ്പോള്‍ മികച്ച കോച്ച് കൂടിയായ ദാഹിയ രഞ്ജി ട്രോഫി, ഐപിഎല്‍ എന്നിവയില്‍ കിരീടം നേടിയ ടീമുളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

ഐപിഎല്‍ സപ്തംംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞെങ്കിലും ധോണി ഇനിയും ഔട്ട്‌ഡോര്‍ പരിശീലനം ആരംഭിച്ചിട്ടില്ല. മാര്‍ച്ച് ആദ്യ വാരം ടൂര്‍ണമെന്റിനു മുന്നോടിയായി അദ്ദേഹം സിഎസ്‌കെ പരിശീലന ക്യാംപിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് നീട്ടി വച്ചതോടെ പരിശീലന ക്യാംപ് റദ്ദാക്കുകയായിരുന്നു.
ആഗസ്റ്റ് രണ്ടാം വാരം ഐപിഎല്ലിനു വേണ്ടി സിഎസ്‌കെ ടീമിനൊപ്പം ധോണി യുഎഇയിലേക്കു പറക്കുമെന്നാണ് വിവരം. ധോണിയെക്കൂടാതെ സിഎസ്‌കെയുടെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരും ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റ് കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications