Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ലുക്കിന് പിന്നില്‍ തന്റെ ഹീറോസ്... ഒന്ന് ധോണി, വെളിപ്പെടുത്തി കപില്‍

ദില്ലി: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പുതിയ ലുക്ക് ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. താടി മാത്രം നിലനിര്‍ത്തി തലമുണ്ഡനം ചെയ്ത ഫോട്ടോസ് കപില്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ പങ്കുവച്ചത്. സാധാരണയായി സ്വന്തം ലുക്കില്‍ വലിയ പരീക്ഷണങ്ങള്‍ നടത്താതിരുന്ന കപിലിന്റെ ഈ നീക്കം പലര്‍ക്കും സര്‍പ്രൈസായിരുന്നു. അതിനാല്‍ തന്നെ ഈ ഫോട്ടോസ് മിനിറ്റുകള്‍ക്കകം വൈറലായി മാറുകയും ചെയ്തിരുന്നു.

1

തന്റ ഹീറോസാണ് ഈ ലുക്കിനു പ്രചോദനമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കപില്‍. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് എന്നിവരാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ലുക്ക് കണ്ടിരുന്നു. തന്റെ ഹീറോയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ എന്തു കൊണ്ട് തന്റെ ഹീറോയെ പിന്തുടര്‍ന്ന് കൂടെന്നു തോന്നി. ധോണിയെയും ഇഷ്ടമാണ്. 2011ലെ ലോകകപ്പിനു ശേഷം ധോണിയും തല ഷേവ് ചെയ്തിരുന്നു. ഒരു ദിവസം താനും അതുപോലെ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള അവസരം ലഭിച്ചപ്പോള്‍ താന്‍ ചെയ്തതായും കപില്‍ വെളിപ്പെടുത്തി.

2

കൊവിഡ്-19നെ തുടര്‍ന്നു ക്രിക്കറ്റ് ഇപ്പോള്‍ നിര്‍ത്തി വച്ചത് തന്നെ അലട്ടുന്നില്ലെന്നു കപില്‍ വ്യക്തമാക്കി. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനേക്കാളുപരി ക്ലാസുകള്‍ നഷ്ടമാവുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെക്കുറിച്ചാണ് തനിക്കു ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് മാത്രമാണേ നമ്മള്‍ ഇപ്പോള്‍ സംസാരിക്കേണ്ട വിഷയം? വിദ്യാര്‍ഥികള്‍ക്കു ക്ലാസുകള്‍ നഷ്ടമാവുന്നതാണ് തന്നെ അതിനേക്കാള്‍ ആശങ്കയിലാക്കുന്നത്. കാരണം നമ്മുടെ യുവതലമുറയാണ് അവര്‍. അതുകൊ ണ്ടു തന്നെ സ്‌കൂളുകള്‍ ആദ്യം തുറക്കണമെന്നാണ് തന്റെ അഭിപ്രായം. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം വഴിയെ സംഭവിക്കുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 28, 2020, 10:55 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+