For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണോ പുതിയ പാക് ടീം, കഷ്ടം! കിവീസിനോട് 91ന് ഓള്‍ഔട്ട്; വമ്പന്‍ തോല്‍വി- ട്രോള്‍ പൂരം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്താന്‍ നാണംകെട്ട തോല്‍വിയാണ് നേരിട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ പുറത്തായ പാകിസ്താന് ഒരു ജയം പോലും നേടാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ നാണക്കേടായി മാറി. ഇതോടെ വലിയ അഴിച്ചുപണിയിലേക്കാണ് പാകിസ്താന്‍ കടന്നത്. നായകനായിരുന്ന മുഹമ്മദ് റിസ്വാനെ ആദ്യം പുറത്താക്കി. ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് തുടങ്ങി മോശം ഫോമിലാണെന്ന് പറയുന്നവരെയെല്ലാം ടീമില്‍ നിന്ന് പുറത്താക്കി പുതിയൊരു ടീമിനെ സൃഷ്ടിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്.

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ പാകിസ്താന്‍ എല്ലാവര്‍ക്കും മറുപടി നല്‍കുമെന്നാണ് പിസിബി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ന്യൂസീലന്‍ഡിനോട് നാണംകെട്ട് തോറ്റിരിക്കുകയാണ് പാകിസ്താന്‍. ഒമ്പത് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ജയിച്ചത്. അതും 59 പന്തുകള്‍ ബാക്കിനിര്‍ത്തി. ഇതിനാണോ പാകിസ്താന്‍ സൂപ്പര്‍ താരങ്ങളെയെല്ലാം പുറത്താക്കിയതെന്നാണ് ആരാധകര്‍ ട്രോളുന്നത്. പാകിസ്താന്റെ വമ്പന്‍ തോല്‍വിയെ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

100 റണ്‍സ് പോലും എടുക്കാനറിയില്ലേ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. മുഹമ്മദ് റിസ്വാനെ പുറത്താക്കി സല്‍മാന്‍ ആഗയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പാകിസ്താന്‍ കളിക്കാനിറങ്ങിയത്. പാകിസ്താന്റെ രണ്ട് ഓപ്പണര്‍മാരും ഡെക്കിനാണ് പുറത്തായത്. മുഹമ്മദ് ഹാരിസ് ആറ് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങിയപ്പോള്‍ ഹസന്‍ നവാസ് രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങി. സല്‍മാന്‍ അഗ 18 റണ്‍സെടുത്തപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു റണ്‍സും ഷദാബ് ഖാന്‍ മൂന്ന് റണ്‍സുമെടുത്ത് പുറത്തായി.

മധ്യനിരയില്‍ ഖുഷ്ദില്‍ ഷാ നേടിയ 30 റണ്‍സാണ് 50നുള്ളില്‍ ഒതുങ്ങാതെ പാകിസ്താനെ രക്ഷിച്ചതെന്ന് പറയാം. പാകിസ്താന്റെ യുവതാരനിര ഇത്രയും നിലവാരമില്ലാത്തവരാണോയെന്നാണ് ആരാധകര്‍ ട്രോളുന്നത്. ഇന്ത്യയുടെ യുവ താരനിര ഐസിസി ടൂര്‍ണമെന്റുകളിലടക്കം ശോഭിക്കുമ്പോള്‍ പാകിസ്താന് നിലവാരമുള്ള ഒരു താരത്തെപ്പോലും സൃഷ്ടിക്കാനാവാത്തത് വലിയ നാണക്കേടാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പാകിസ്താന്റെ നില കൂടുതല്‍ ദയനീയമാക്കുന്ന തോല്‍വിയാണിതെന്ന് പറയാം.

new zeland

ഷഹീനാണ് വലിയ ദുരന്തം

പാകിസ്താന്റെ സൂപ്പര്‍ പേസറായ ഷഹീന്‍ ഷാ അഫ്രീദിയെ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായാണ് പാകിസ്താന്‍ ആരാധകര്‍ പറയുന്നത്. എന്നാല്‍ തല്ലുകൊള്ളിയായി ഷഹീന്‍ മാറുകയാണ്. ന്യൂസീലന്‍ഡിനെതിരേ രണ്ട് ഓവറില്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. ജഹന്‍ദാദ് ഖാന്‍ ഒരോവറില്‍ 16 റണ്‍സാണ് വിട്ടുകൊടുത്തത്. കിവീസ് യുവതാരങ്ങള്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ടിം സീഫെര്‍ട്ട് 29 പന്തില്‍ 44 റണ്‍സാണ് സീഫെര്‍ട്ട് നേടിയത്.

ഏഴ് ഫോറും ഒരു സിക്‌സും പറത്തി. ഫിന്‍ അലന്‍ 17 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ ടിം റോബിന്‍സന്‍ 15 പന്തില്‍ 18 റണ്‍സും അടിച്ചെടുത്തു. 10.1 ഓവറില്‍ ന്യൂസീലന്‍ഡ് വിജയലക്ഷ്യം മറികടന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോറ്റ ന്യൂസീലന്‍ഡ് യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് കളത്തിലിറക്കിയത്. ന്യൂസീലന്‍ഡിന്റെ യുവതാരങ്ങളെല്ലാം ഭാവിയിലേക്ക് കൂടി വലിയ പ്രതീക്ഷ നല്‍കുന്നവരാണെന്ന് പറയാം. കിവീസിനായി ജേക്കബ് ഡുഫി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. കെയ്ല്‍ ജാമിസന്‍ നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി.

പാകിസ്താന് മുന്നില്‍ ഇനി എന്ത്?

ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യിലെ തോല്‍വി പാകിസ്താനെ വല്ലാതെ തളര്‍ത്തുന്നുണ്ട്. വലിയ അഴിച്ചുപണി നടത്തിയിട്ടും പാകിസ്താന് ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ പാകിസ്താന് മുന്നില്‍ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയതുകൊണ്ട് പാകിസ്താന്‍ ടീം രക്ഷപെടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സീനിയര്‍ താരങ്ങളെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാന്‍ പാകിസ്താന് സാധിക്കണമെന്നും അല്ലെങ്കില്‍ ഇനിയും നാണംകെടുമെന്നുമാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

Story first published: Sunday, March 16, 2025, 12:03 [IST]
Other articles published on Mar 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+