Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടുകാര്‍ പോലും ഇപ്പോള്‍ എതിരായി, എന്നോടു ക്ഷമിക്കൂ- മാപ്പു ചോദിച്ച് ഇന്ത്യന്‍ ആരാധകന്‍

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ റെസ്റ്റോറന്റിലെ ബില്‍ അവരറിയാതെ അടച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസയേറ്റു വാങ്ങിയ ഇന്ത്യന്‍ ആരാധകന്‍ പുതിയ സംഭവവികാസങ്ങളുടെ പേരില്‍ ഹീറോയില്‍ നിന്നും വില്ലനായി തീര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്നു മാപ്പു ചോദിച്ചിരിക്കുകയാണ് മെല്‍ബണില്‍ സ്ഥിരതാമസക്കാരനായ നവല്‍ദീപ് സിങെന്ന കടുത്ത ഇന്ത്യന്‍ ഫാന്‍. മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സിങിന്റെ ടേബിളിന് തൊട്ടടുത്തായി രോഹിത് ശര്‍മയടക്കം ഇന്ത്യയുടെ അഞ്ചു കളിക്കാര്‍ ഇരുന്നത്. തുടര്‍ന്നു താരങ്ങളെ കണ്ടുകൊണ്ടിരിക്കാന്‍ വീണ്ടും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സിങ് അവരറിയാതെ അവരുടെ ഭക്ഷണത്തിന്റെ ബില്ലുമടച്ചു.

1

പണം വാങ്ങാന്‍ രോഹിത്തടക്കമുള്ള താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും സിങ് ഇതിനു കൂട്ടാക്കിയില്ല. ഒടുവില്‍ സിങിനൊപ്പം ഫോട്ടോയെടുത്ത ശേഷം താരങ്ങള്‍ മടങ്ങുകയായിരുന്നു. റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവദീപ് സെയ്‌നി എന്നിവരും രോഹിത്തിനൊപ്പമുണ്ടായിരുന്നു. മടങ്ങിപ്പോകവെ പന്ത് സിങിനെ ആശ്ലേഷിക്കുകയും ചെയ്തിരുന്നു. ഈ അഞ്ചു താരങ്ങളും ബയോ ബബ്ള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച ക്രിക്കറ്റ് ഓസ്‌ട്രേസിയ ഇവരോടു സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനില്‍ പോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ സിങിനു നേരെ തിരിഞ്ഞത്.

2

ട്വിറ്ററിലൂടെയാണ് താന്‍ കാരണമുണ്ടായ സംഭവങ്ങളുടെ പേരില്‍ സിങ് മാപ്പുചോദിച്ചത്. എന്നെ ആളുകള്‍ തെറി വിളിക്കുകയാണ്. ഞങ്ങള്‍ പഞ്ചാബികളാണ്, എനിക്ക് ഈ തെറിവിളികളൊന്നും വലിയ കാര്യമുള്ളതല്ല. കാരണം സുഹൃത്തുക്കളുമായി അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ നാട്ടുകാര്‍ പോലും എനിക്കു എതിരായി മാറിയതില്‍ വളരെ ദുഖമുണ്ട്. എല്ലാവരോടും ഞാന്‍ മാപ്പുചോദിക്കുകയാണ്. എല്ലാം ശരിയാവുമെന്നാണ് തന്റെ വിശ്വാസമെന്നും സിങ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മറ്റൊരു വിവാദം കൂടി ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനു മുമ്പ് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധന തങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നു ടീം അറിയിച്ചിരിക്കുകയാണ്. ബ്രിസ്ബണിലെത്തിയാല്‍ ഇരുടീമുകളോടും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് ക്വാീന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയിലെത്തിയ ശേഷം തുടക്കത്തില്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞതിനാല്‍ വീണ്ടും അതിനു കഴിയില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം. ജനുവരി ഏഴിന് സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. ഇരുടീമുകളും നിലവില്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്.

Story first published: Sunday, January 3, 2021, 14:17 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+