ലോകകപ്പ്: ഇന്ത്യയുടെ പുറത്താവല്‍... ആരാധകന്റെ ജീവനെടുത്തു, ഒരാള്‍ വിഷം കഴിച്ചു
കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി ഫൈനലിലെ പുറത്താവല്‍ ഒരു ആരാധകന്റെ ജീവനെടുത്തു. പശ്ചിമ ബംഗാളിലാണ് സംഭവം. മല്‍സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ റണ്ണൗട്ടിനെ തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായാണ് ആരാധകന്‍ മരിച്ചത്. 33 കാരനായ മെയ്റ്റിയാണ് മരണപ്പെട്ടത്. ഹൂഗ്ലി ജില്ലയിലെ സെക്കന്തര്‍പൂരില്‍ സൈക്കിള്‍ റിപ്പയറിങ് ഷാപ്പ് ഉടമയാണ് മരിച്ച മെയ്റ്റി.

കടയില്‍ വച്ച് മൊബൈല്‍ ഫോണില്‍ കളി കണ്ടു കൊണ്ടിരിക്കവെയാണ് ധോണി റണ്ണൗട്ടായതിനു പിന്നാലെ മെയ്റ്റിക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ തോല്‍വിയില്‍ മനം നൊന്ത് ഒഡീഷയില്‍ ഒരു ആരാധകന്‍ ആത്മഹത്യക്കു ശ്രമിച്ചു. 25 കാരനായ സംബാറു ഭോയിയാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇന്ത്യ മല്‍സരത്തില്‍ തീര്‍ച്ചായയും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. എന്നാല്‍ ഇന്ത്യ പുറത്തായതോടെ കടുത്ത മാനസിക സംഘര്‍ഷം നേരിട്ട ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications