മുംബൈ: കമന്ററി ലോകത്തെ ഏറ്റവും ശ്രദ്ധേയനായ വ്യക്തികളിലൊരാളായ ഹര്‍ഷ ഭോഗ്‌ലെ ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഡ്രീം ഏകദിന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളുടെ ആധിപത്യമാണ് ഈ ഡ്രീം ഇലവനിലുള്ളത്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും നാലു താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്താന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളുടെ ഓരോ താരങ്ങള്‍ വീതവും ടീമില്‍ ഇടം പിടിച്ചു. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയോടൊപ്പം ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ് ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാമന്‍. പാകിസ്താന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസം, ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ എന്നിവരും സംഘത്തിലുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നു മിച്ചെല്‍ സ്റ്റാര്‍ക്കാണ് ടീമിലെത്തിയത്.
ഭോഗ്‌ലെയുടെ ഏകദിന ഇലവന്‍
രോഹിത് ശര്‍മ, ജാസണ്‍ റോയ്, വിരാട് കോലി, ബാബര്‍ ആസം, ഷാക്വിബുല്‍ ഹസന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്.