Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിരാളികള്‍ മാത്രമല്ല, സ്വന്തം ടീം പോലും അവനെ പേടിക്കും!- സഹതാരത്തെക്കുറിച്ച് സിറാജ്

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് യുവ പേസര്‍ മുഹമ്മദ് സിറാജ്. ഒരു ഘട്ടത്തില്‍ എല്ലാവരും എഴുതിത്തള്ളിയ ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ദേശീയ ടീമിലേക്കു സിറാജിനു ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്നും പലരും പ്രവചിച്ചിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ടാണ് രണ്ടാം വരവില്‍ സിറാജ് കൊടുങ്കാറ്റായി മാറിയത്. 2020-21ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനമാണ് അദ്ദേഹത്തിന്റെ തലവര മാറ്റിയത്.

1

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സിറാജിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മെല്‍ബണ്‍ ടെസ്റ്റിലൂടെ അരരങ്ങേറിയ താരം ഗാബയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഫൈഫറും സ്വന്തമാക്കി. പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിലും സിറാജ് മാച്ച് വിന്നിങ് സ്‌പെല്ലുകള്‍ പുറത്തെടുത്തിരുന്നു.

2

ഓസീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് സിറാജിന് പ്ലെയിങ് ഇലവനിലേക്കു വിളി വന്നത്. പരിക്കു കാരണം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കു പിന്‍മാറേണ്ടി വന്നതോടെ സിറാജിനു അരങ്ങേറാന്‍ അവസരം ലഭിക്കുകയായിരുന്നു. ഫൈനലിനു തുല്യമായ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ അദ്ദേഹം കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും കൊയ്തു. ഗാബ ടെസ്റ്റില്‍ പക്ഷെ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു.

3

അവസാന ദിവസം 326 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത് പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭായിരുന്നു. ഗാബയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് വിജയം നേടിയത്. അന്നത്തെ റണ്‍ചേസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് സിറാജ്.

4

ഇന്ത്യന്‍ ഡ്രസിങ് റൂം എത്ര മാത്രം നെഞ്ചിടിപ്പോടെയാണ് റണ്‍ചേസിന്റെ സമയത്ത് ഉണ്ടായിരുന്നതെന്നു വാക്കകള്‍ കൊണ്ടു വിവരിക്കാന്‍ സാധിക്കില്ലെന്നു മുഹമ്മദ് സിറാജ് വ്യക്തമാക്കി. ഡൗണ്‍ അണ്ടര്‍ഡോഗ്‌സെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു താരം. റിഷഭ് പന്ത് എതിരാളികളെ മാത്രമല്ല സ്വന്തം ടീമിനെപ്പോലും ഭയപ്പെടുത്തുന്ന കളിക്കാരനാണ്. എതിര്‍ ടീമിനു മേല്‍ അവനുണ്ടാക്കുന്ന ഇംപാക്ട് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.

5

റിഷഭ് ക്രീസില്‍ തന്നെ തുടരണമെന്ന് ഞങ്ങളെല്ലാം അന്നു പ്രാര്‍ഥിക്കുകയായിരുന്നു. അവന്‍ ക്രീസില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവന്‍ ബാറ്റിങ് തുടരട്ടെയെന്നു ഞങ്ങളെല്ലാവരും ആഗ്രഹിച്ചുവെന്നും റിഷഭ് വെളിപ്പെടുത്തി.

6

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളിലൊന്നായിരുന്നു ഗാബയില്‍ അന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- ചേതേശ്വര്‍ പുജാര ജോടി 114 റണ്‍സോടെ ഇന്ത്യയുടെ റണ്‍ചേസിന് അടിത്തറ പാകിയിരുന്നു. ഗില്ലും പുജാരയും പുറത്തായപ്പോള്‍ ഇന്ത്യ പതറിയിരുന്നു. ഓസ്‌ട്രേലിയ കളിയിലേക്കു ശക്തമായി തിരിച്ചുവന്നേക്കുമെന്നു ഭയപ്പെട്ട നിമിഷങ്ങള്‍. എന്നാല്‍ റിഷഭ് എല്ലാം തീരുമാനിച്ചതു പോലെയായിരുന്നു ക്രീസിലെത്തിയത്. തനതു ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം ഓസീസ് ബൗളര്‍മാരെ നിലത്തു നിര്‍ത്തിയില്ല. റിഷഭിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Thursday, February 3, 2022, 19:37 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+