Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി ചെല്‍സിയിലെത്തി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരം വിരാട് കോലി തന്റെ ഇഷ്ട ടീമായ ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലെത്തി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം തുടങ്ങാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ സ്റ്റാഫോര്‍ഡ് ബ്രിഡ്ജ് സന്ദര്‍ശനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ചെല്‍സിയുടെ ഗ്രൗണ്ടിലിറങ്ങിയ കോലി തന്റെ പേരെഴുതിയ ചെല്‍സിയുടെ ജഴ്‌സി ഉയര്‍ത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

സീരിസില്‍ വളരെ മോശം പ്രകനമാണ് ടീമിനുവേണ്ടി കാഴ്ചവെച്ചതെങ്കിലും തന്റെ ഇഷ്ട ടീമായ ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ അല്‍പ ചെലവഴിക്കാന്‍ കോലി സമയം കണ്ടെത്തി. വെള്ളിയാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് മത്സരത്തിനായിറങ്ങുന്നത്. നാലു കളികളിലെ 8 ഇന്നിംഗ്‌സുകളില്‍ നിന്നായി 108 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

Virat Kohli

നാലാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലും സന്ദര്‍ശനം നടത്തിയിരുന്നു. യുണൈറ്റഡിന്റെ ആരാധകനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ സ്റ്റേഡിയവും തിയേറ്ററും സന്ദര്‍ശിച്ച ശേഷമാണ് ടീം മടങ്ങിയത്. അതേസമയം, മാഞ്ചസ്റ്ററില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സീരീസിന് മുന്‍പ് വാചകമടിച്ച കോലി ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. 1, 8, 25, 0, 28, 28, 0, 7 എന്നിങ്ങനെയാണ് കോലിയുടെ ഇംഗ്ലണ്ടിലെ പ്രകടനം. കോലി മികച്ച കളിക്കാരനാണെങ്കിലും ഫോമില്‍ അല്ലാത്തതാണ് കളിയെ ബാധിച്ചിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. അവസാന മത്സരത്തിലെങ്കിലും കോലി തന്റെ കഴിവിനോട് നീതി പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story first published: Friday, August 15, 2014, 15:53 [IST]
Other articles published on Aug 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+