For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മനീഷ് പാണ്ഡെ വിവാഹ മോചനത്തിലേക്ക്, തെളിവ് പുറത്ത്; കാരണം തിരഞ്ഞ് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ പോലെ തന്നെ അവരുടെ കുടുംബ ജീവിതവും ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും ധനശ്രീ വര്‍മയും വിവാഹ മോചിതരാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് സമീപകാലത്തായി വലിയ ചര്‍ച്ചയായിരുന്നു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ ഇരുവരും വേര്‍പിരിയാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സജീവമാണ്.

ചഹാലിന്റെ വിവാഹ മോചന വാര്‍ത്ത വലിയ ചര്‍ച്ചയാകവെ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ വിവാഹ മോചന വാര്‍ത്ത കൂടി ഇപ്പോള്‍ വലിയ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുകയാണ്. മനീഷ് പാണ്ഡെയും അദ്ദേഹത്തിന്റെ ഭാര്യയായ അശ്രിത ഷെട്ടിയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

അണ്‍ഫോളോ ചെയ്തത് തെളിവെന്ന് ആരാധകര്‍

ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വലിയ കരിയര്‍ നേടാനായില്ല. ഇപ്പോള്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മനീഷ് കളിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് മനീഷ് കടക്കുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തപ്പോള്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മനീഷിനെപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുള്ള സിനിമാ നടിയാണ് അശ്രിത. നടിയും മോഡലുമായ അശ്രിത തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണ അശ്രിതക്കുണ്ട്. മോഡലുമായ അശ്രിത 2017ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്. 2019 ഡിസംബര്‍ 2നായിരുന്നു അശ്രിതയുടേയും മനീഷിന്റേയും വിവാഹം. ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് തന്നെ വിലയിരുത്താം.

manish pandey

ചഹാലിന്റെ വിവാഹമോചനം ഉടന്‍

യുസ് വേന്ദ്ര ചഹാലും ധനശ്രീ വര്‍മയും തമ്മിലുള്ള വിവോഹ മോചനം ഉടനുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ നിയമപരമായിത്തന്നെ മുന്നോട്ട് പോവുകയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുള്ളത്. ധനശ്രീ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ഫോളോവറുള്ളയാളാണ്. നര്‍ത്തകിയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായുമെല്ലാം കൈയടി നേടുന്ന ധനശ്രീ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുമുണ്ട്.

ചഹാലുമായുള്ള വിവാഹ ശേഷം ധനശ്രീ തന്റെ സുഹൃത്തിനൊപ്പം ഇഴകിച്ചേര്‍ന്ന തരത്തിലുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വൈറലായിരുന്നു. ഇതിന്റെ പേരില്‍ ധനശ്രീക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ അന്ന് വിവാഹമോചന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചഹാലും ധനശ്രീയും ഒരുമിച്ചെത്തി ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഇത്തവണ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഇരുവരും പ്രതികരിക്കുന്നില്ലെന്നത് വിവാഹ മോചന വാര്‍ത്തകളില്‍ വസ്തുതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

ഹാര്‍ദിക്കും വിവാഹമോചിതനായി

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും വിവാഹ മോചിതനായിരുന്നു. നഡാഷ സ്റ്റാന്‍കോവിച്ചുമായി വിവാഹം കഴിയുകയും ഇരുവര്‍ക്ക് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ നഡാഷ ഇപ്പോള്‍ ഹാര്‍ദിക്കിനൊപ്പമല്ല. നഡാഷ സെര്‍ബിയക്കാരിയാണ്. ഡാന്‍സറെന്ന നിലയിലാണ് നഡാഷ പ്രശസ്ത. ഔദ്യോഗികമായി സ്ഥിരീകരണമായില്ലെങ്കിലും ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിവാഹ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. പലപ്പോഴും ക്രിക്കറ്റ് താരങ്ങള്‍ക്ക് കുടുംബ ജീവിതം നന്നായിട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. എന്നാല്‍ വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങി പ്രമുഖരായ താരങ്ങളെല്ലാം കുടുംബ ജീവിതം നന്നായി നയിക്കുന്നവരാണ്.

Story first published: Friday, January 10, 2025, 11:42 [IST]
Other articles published on Jan 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+