ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ പെട്ടു!! ഫൈനല്‍ വരെ നാട്ടിലേക്കില്ല... കുടുക്കിയത് ബിസിസിഐ
ലണ്ടന്‍: ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ ടീം പുറത്തായതിന്റെ നിരാശ ഇപ്പോഴും ആരാധകരെ വേട്ടയാടുകയാണ്. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ചിട്ടും ഒരൊറ്റ ദിവസത്തെ മോശം പ്രകടനം കാരണം ഫൈനല്‍ പോലും കാണാതെ ടീം പുറത്തായതാണ് ആരാധകരുടെ നിരാശ വര്‍ധിപ്പിക്കുന്നത്.
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ 18 റണ്‍സിനു തോല്‍ക്കുകയായിരുന്നു. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമാണ് ടീമിനു പുറത്തേക്കു വഴി കാണിച്ചത്. ഫൈനലിലെത്താതെ പുറത്തായിട്ടും നാട്ടിലേക്കു മടങ്ങാനാവാതെ ഇംഗ്ലണ്ടില്‍ പെട്ടിരിക്കുകയാണ് വിരാട് കോലിയും സംഘവും.

ടിക്കറ്റ് ലഭിച്ചില്ല
നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കുടുങ്ങിയിരിക്കുന്നത്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണം. താരങ്ങള്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് ശരിയായ സമയത്ത് ബുക്ക് ചെയ്യുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ വരെ ഇന്ത്യന്‍ താരങ്ങള്‍ക്കു ഇംഗ്ലണ്ടില്‍ തന്നെ തങ്ങേണ്ടിവരും.

ടിക്കറ്റ് ബുക്ക് ചെയ്തത് 14ലേക്ക്
ലോകകപ്പിന്റെ ഫൈനല്‍ ദിവസമായ 14നായിരുന്നു ബിസിസിഐ നേരത്തേ ഇന്ത്യന്‍ ടീമിന്റെ റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടീം തീര്‍ച്ചയായും ലോകകപ്പിന്റെ ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയാവാം ഇതിനു പിന്നിലെന്നാണ് സൂചന. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യക്കു സെമിയില്‍ അടിതെറ്റിയത്.
സെമിയിലെ പുറത്താവലിനു പിന്നാലെ ടീമിനു നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റിനായി അധികൃതര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതു പരാജയപ്പെടുകയായിരുന്നു.

ടീം ഹോട്ടല്‍ വിട്ടു
മാഞ്ചസ്റ്ററിലെ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിച്ചിരുന്നത്. ഇവരെല്ലാം വ്യാഴാഴ്ച തന്നെ ഇവിടെ നിന്നിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഞായറാഴ്ച വരെ താരങ്ങള്‍ മാഞ്ചസ്റ്ററില്‍ തന്നെ തുടരും. ടീമിന്റെ മടക്ക ടിക്കറ്റ് ഞായറാഴ്ചത്തേക്കു ബുക്ക് ചെയ്തിട്ടുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു. ടിക്കറ്റിന്റെ ലഭ്യതയനുസരിച്ച് താരങ്ങള്‍ ഗ്രൂപ്പുകളായി നാട്ടിലേക്കു തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ടീമിന് ചെറിയ ഇടവേളയാണ്. അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ള അടുത്ത ദൗദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications