ഇന്ത്യന്‍ ടീമിന് സുരക്ഷാ ഭീഷണി, കത്ത് കിട്ടിയത് പാക് ക്രിക്കറ്റ് ബോര്‍ഡിന്
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് അജ്ഞാത മെയില്‍ സന്ദേശം ലഭിച്ചത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന് നേരെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് 16 -നാണ് സംഭവം. ലഭിച്ച ഭീഷണി കത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഉടനടി കൈമാറുകയായിരുന്നു.

മെയില്‍ അയച്ചത് ആരെന്ന കാര്യം വ്യക്തമല്ല. ഐസിസിയാണ് ബിസിസിഐ അധികൃതര്‍ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയത്. സംഭവത്തില്‍ ശനിഴാച്ചതന്നെ ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.
വിഷയത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതേസമയം, സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇന്ത്യന്‍ സംഘത്തിന് കൂടുതല്‍ കാവലൊരുക്കിയിട്ടുള്ളതായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി പറഞ്ഞു.

ഇതേസമയം, ഭീഷണി വ്യാജമാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിഗമനം. എന്നാല്‍ മുന്‍കരുതലെന്നവണ്ണം ടീമിന് നല്‍കിയിരിക്കുന്ന കൂടുതല്‍ സുരക്ഷ തുടരാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ ആദ്യ ടെസ്റ്റിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് ഇലവനുമായി സന്നാഹ മത്സരം കളിക്കുകയാണ് ടീം ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications