വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സായിപ്പിനു മുന്നില്‍ ടീം ഇന്ത്യ കവാത്ത് മറക്കുമോ? സാധ്യത അതിനു തന്നെ!! കാരണമുണ്ട്

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന് ഇത്തവണയും കാര്യങ്ങള്‍ ദുഷ്‌കരമായേക്കും

ദില്ലി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ടീം ഇന്ത്യ മറ്റൊരു വെല്ലുവിളി നേരിടാനുള്ള പടയൊരുക്കത്തിലാണ്. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ മടയില്‍ പോയി നേരിടുന്ന ടീം ഇന്ത്യക്കു കാര്യങ്ങള്‍ അത്ര അനുകൂലമായേക്കില്ല. 2014ല്‍ അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ നാണംകെട്ടു മടങ്ങിയ ഇന്ത്യ ഇത്തവണ സമാനമായൊരു ദുരന്തം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ്.

വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഇത്തവണ അദ്ഭുതങ്ങള്‍ കാണിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ പരമ്പര നേട്ടമെന്നത് കടുപ്പമായിരിക്കും. അതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ബ്രോഡ്- ആന്‍ഡേഴ്‌സന്‍ കോമ്പിനേഷന്‍

ബ്രോഡ്- ആന്‍ഡേഴ്‌സന്‍ കോമ്പിനേഷന്‍

ഇംഗ്ലണ്ടിന്റെ ഏറ്റവും മാരകമായ പേസ് ബൗളിങ് കോമ്പിനേഷനാണ് ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മല്‍സര പരിചയമുള്ള ഇരുവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇരുവരും കൂടി ടെസ്റ്റില്‍ 900ല്‍ അധികം വിക്കറ്റുകളാണ് കടപുഴക്കിയത്. അതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യയുടെ ഏറ്റവും വെല്ലുവിളികളിലൊന്ന് ഇവര്‍ തന്നെയാവും.
2014ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയുടെ അന്തകരായത് ഇരുവരുമായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ആന്‍ഡേഴ്‌സന്‍ 25 വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ബ്രോഡ് 19 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഇരുവരെയും ഫലപ്രദമായി നേരിടാന്‍ ഇത്തവണയും സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും ഇന്ത്യക്കു നേരിടേണ്ടിവരിക.

കുക്ക്- റൂട്ട് കോമ്പിനേഷന്‍

കുക്ക്- റൂട്ട് കോമ്പിനേഷന്‍

ഇംഗ്ലീഷ് ബാറ്റിങില്‍ നിലവിലെ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കിനെയുമാണ് ഇന്ത്യ ഏറ്റവുമധികം ഭയപ്പെടേണ്ടത്. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ ഇരുവരും ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കാറുള്ളത്. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 50നു മുകളിലാണ് ഇരുവരുടെയും ബാറ്റിങ് ശരാശരി.
2014ലെ പര്യടനത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ റൂട്ടും കുക്കും ചേര്‍ന്നാണ് തല്ലിപ്പരുവമാക്കിയത്. ഇന്ത്യക്കെതിരേ 25 ടെസ്റ്റുകളില്‍ നിന്നും ആറു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളുമാണ് കുക്ക് നേടിയത്. ഇന്ത്യക്കെതിരേ റൂട്ടിന്റെ ബാറ്റിങ് ശരാശരി 68.88 ആണ്. മറ്റൊരു ടീമിനെതിരേയും അദ്ദേഹത്തിന് ഇത്രയും മികച്ച റെക്കോര്‍ഡില്ല. 11 മല്‍സരങ്ങളില്‍ ഇന്ത്യക്കെതിരേ ഇറങ്ങിയ റൂട്ട് മൂന്നു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും നേടിയിട്ടുണ്ട്.

ഇന്ത്യയുടെ മൂന്നാം നമ്പര്‍

ഇന്ത്യയുടെ മൂന്നാം നമ്പര്‍

ടെസ്റ്റിലെ നിര്‍ണായത ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ മികച്ചൊരു താരം ഇല്ലെന്നത് ഇന്ത്യയെ അലട്ടുന്നുണ്ട്.
നിലവില്‍ ചേതേശ്വര്‍ പുജാരയാണ് ഇംഗ്ലണ്ടില്‍ ഈ പൊസിഷനില്‍ ഇറങ്ങുക. ഏഷ്യയിലെ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്ന പുജാരയ്ക്കു പക്ഷെ ഇംഗ്ലണ്ടുള്‍പ്പെടെ പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.
2014ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 22.22 ശരാശരിയില്‍ 222 റണ്‍സ് മാത്രമാണ് പുജാരയ്ക്കു നേടാനായത്. ഒരു ഫിഫ്റ്റി മാത്രമാണ് താരം തികച്ചത്.
ഇത്തവണത്തെ കൗണ്ടി ക്രിക്കറ്റില്‍ പുജാരയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതല്ല. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും വെറും 100 റണ്‍സാണ് താരം നേടിയത്.

ടീം കോമ്പിനേഷന്‍ എങ്ങനെ?

ടീം കോമ്പിനേഷന്‍ എങ്ങനെ?

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ഏതു തരത്തിലുള്ള ടീം കോമ്പിനേഷനാണ് പരീക്ഷിക്കേണ്ടത് എന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. ഒരു ഓള്‍റൗണ്ടറുള്‍പ്പെടെ അഞ്ചു ബൗളര്‍മാരുള്‍പ്പെടുന്ന ടീം കോമ്പിനേഷനിലാണ് ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന. ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യക്കു നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാണ്ഡ്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പാണ്ഡ്യ കളിച്ചാല്‍ അധികമായി ഒരു ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താനുള്ള അവസരമാണ് ഇന്ത്യക്കു നഷ്ടമാവുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കേണ്ടിവരും.

ഷാക്വിബ് ഇതിഹാസങ്ങള്‍ക്കൊപ്പം... 10,000 റണ്‍സും 500 വിക്കറ്റും, കുറിച്ചത് പുതിയ റെക്കോര്‍ഡ് ഷാക്വിബ് ഇതിഹാസങ്ങള്‍ക്കൊപ്പം... 10,000 റണ്‍സും 500 വിക്കറ്റും, കുറിച്ചത് പുതിയ റെക്കോര്‍ഡ്

Story first published: Friday, June 8, 2018, 15:59 [IST]
Other articles published on Jun 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X