Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡുണ്ട്, പക്ഷെ പുറത്ത് പറഞ്ഞാല്‍ ടീം ഇന്ത്യക്കു നാണക്കേട്!! ജഡേജയ്ക്കു അഭിമാനനിമിഷം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ അവസാനിപ്പിക്കുകയെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ തുലാസിലായിക്കഴിഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ഇനി എന്തെങ്കിലും അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും. എട്ടു വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ മല്‍സരത്തില്‍ 154 റണ്‍സിന്റെ മികച്ച ലീഡ് ഇംഗ്ലണ്ടിനുണ്ട്.

ടെസ്റ്റിന്റെ മൂന്നാം ദിനം നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. മൂന്നാം ദിനത്തിലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ബൈ ആയി വിട്ടുകൊടുത്തത് 100 റണ്‍സ്

ബൈ ആയി വിട്ടുകൊടുത്തത് 100 റണ്‍സ്

ഈ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 100 റണ്‍സാണ് ബൈ ആയി ഇന്ത്യ ഇംഗ്ലണ്ടിനു വിട്ടുകൊടുത്തത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇത്രയുമധികം റണ്‍സ് ബൈ ആയി വഴങ്ങുന്നത്.

ശാസ്ത്രിക്കൊപ്പം ജഡേജ

ശാസ്ത്രിക്കൊപ്പം ജഡേജ

പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ബൗളിങില്‍ നാലു വിക്കറ്റുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍പിടിച്ച അദ്ദേഹം ബാറ്റിങില്‍ 86 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററുമായി മാറി.
1992ല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കോച്ചായ രവി ശാസ്ത്രിക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യ താരം ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ 80നു മുകളില്‍ റണ്‍സും നാലു വിക്കറ്റും നേടുന്നത്.

വിഹാരി നാലാമത്തെ ഇന്ത്യന്‍ താരം

വിഹാരി നാലാമത്തെ ഇന്ത്യന്‍ താരം

കന്നി ടെസ്റ്റില്‍ കളിച്ച ഹനുമാ വിഹാരി ഉജ്ജ്വല ബാറ്റിങിലൂടെ തുടക്കം ഗംഭീരമാക്കിയിരുന്നു. 56 റണ്‍സാണ് കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ താരം നേടിയത്.
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറി നേടിയ നാലാമത്തെ ഇന്ത്യന്‍ താരമായി വിഹാരി മാറുകയും ചെയ്തു.

കുക്കിനും നേട്ടം

കുക്കിനും നേട്ടം

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ കരിയറിലെ അവസാന ടെസ്റ്റ് കൂടിയാണിത്. ആദ്യ ഇന്നിങ്‌സില്‍ 71 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 46 റണ്‍സോടെ ക്രീസിലുണ്ട്.
കരിയറിലെ അവസാന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 100നു മുകളില്‍ റണ്‍സെടുത്ത നാലാമത്തെ താരമെന്ന നേട്ടത്തിന് ഇതോടെ കുക്ക് അര്‍ഹനായി.

ജെന്നിങ്‌സ് മറക്കാനാഗ്രഹിക്കുന്ന പരമ്പര

ജെന്നിങ്‌സ് മറക്കാനാഗ്രഹിക്കുന്ന പരമ്പര

ഇംഗ്ലണ്ട് ഓപ്പണറായ കീറ്റണ്‍ ജെന്നിങ്‌സ് മറക്കാനാഗ്രഹിക്കുന്ന ടെസ്റ്റ് പരമ്പരയായിരിക്കും ഇത്. കാരണം 18.11 ആണ് പരമ്പരയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പര പരിഗണിക്കുമ്പോള്‍ ഒരു ഇംഗ്ലണ്ട് ഓപ്പണറുടെ ഏറ്റവും കുറഞ്ഞ ശരാശരി കൂടിയാണിത്.

Story first published: Monday, September 10, 2018, 11:06 [IST]
Other articles published on Sep 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+