Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആത്മവിശ്വാസം കാണും, ധൈര്യം എല്ലാവര്‍ക്കുമുണ്ടാവില്ല... രവി ഭായിക്ക് കോലിയുടെ പിറന്നാള്‍ ആശംസ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കു ഇന്നു 58ാം പിറന്നാള്‍. ശാസ്ത്രിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ട്വിറ്ററിലൂടെയായിരന്നു അദ്ദേഹത്തിന്റെ ആശംസ. ആത്മവിശ്വാസമുള്ള പലരെയും കണ്ടിട്ടുണ്ടാവും, എന്നാല്‍ ഇവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ ധൈര്യമുണ്ടാവുകയുള്ളൂ. ഹാപ്പി ബെര്‍ത്ത്‌ഡേ രവി ഭായ്, ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു കോലി ട്വീറ്റ് ചെയ്തത്. ശാസ്ത്രി, മുന്‍ എംഎസ് ധോണി എന്നിവര്‍ക്കൊപ്പം തമാശ പങ്കുവയ്ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു കോലിയുടെ പിറന്നാള്‍ ആശംസ.

kohli

ടീം ഇന്ത്യക്കൊപ്പം ശാസ്ത്രിക്കു ഇതു മൂന്നാമത്തെ വര്‍ഷമാണ്. 2017ലെ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷമാണ് അനില്‍ കുംബ്ലെയ്ക്കു പകരം അദ്ദേഹം കോച്ചായി ചുമതലയേറ്റത്. അന്നു കംബ്ലെയുടെ പിന്‍ഗാമിയായി ശാസ്ത്രിയെ നിയമിച്ചത് പലരെയും ചോടിപ്പിച്ചിരുന്നു. എന്നാല്‍ ടീമിനൊപ്പം മികച്ച നേട്ടങ്ങള്‍ കൈവരിച്ചാണ് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചത്.

കോലിയും ശാസ്ത്രിയും തമ്മിലുള്ള മികച്ച കെമിസ്ട്രിയും ഇന്ത്യയുടെ മികച്ച പ്രകടനത്തിനു കാരണമായി. കോലിയും മുന്‍ കോച്ച് കുംബ്ലെയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിച്ചതാണ് കുംബ്ലെയ്ക്കു പുറത്തേക്കു വഴി കാണിച്ചത്.

കോലിയെക്കൂടാതെ ബിസിസിഐ, ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ എന്നിവരും ശാസ്ത്രിക്കു പിറന്നാള്‍ ആളംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒരു പാട് സന്തോഷങ്ങളുണ്ടാവട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം വളരെ സന്തോഷകരമായ പിറന്നാളും ആശംസിക്കുന്നു. രവി ഭായ്, അധികം വൈകാതെ കാണാമെന്നും രഹാനെ ട്വീറ്റ് ചെയ്തു.

Story first published: Wednesday, May 27, 2020, 15:20 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+