For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ഡാഡി കോലി, ഇന്ത്യന്‍ നായകന്‍ അച്ഛനാവുന്നു! ചിത്രം പങ്കുവച്ചു

2021ല്‍ പുതിയ അംഗം വരുമെന്ന് കോലി അറിയിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി അച്ഛനാവുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അപ്പോള്‍, ഞങ്ങള്‍ മൂന്നാവും! 2021 ജനുവരിയില്‍ എത്തുമെന്നായിരുന്നു ഭാര്യ അനുഷ്‌കാ ശര്‍മ നിറവയറോടെ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കോലിയുടെ ട്വീറ്റ്.

1

ഇതോടെ ടീം ഇന്ത്യയില്‍ അച്ഛനാവുന്ന രണ്ടാമത്തെ താരമായി കോലി മാറും. അടുത്തിടെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഭാര്യയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. കോലി അച്ഛനാവാന്‍ പോവുന്നുവെന്ന തരത്തില്‍ നേരത്തേ ചില അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും അവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ കോലി തന്നെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുകയാണ്. 2017 ഡിസംബര്‍ 11നായിരുന്നു ബോളിവുഡിലെ തിരക്കേറിയ നടി കൂടിയായ അനുഷ്‌കയെ കോലി മിന്നുകെട്ടിയത്. ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു കോലി അനുഷ്‌കയെ ജീവിതസഖിയാക്കിയത്.

3

അനുഷ്‌ക ഗര്‍ഭിണിയാണെന്നും ഇക്കാര്യം അവര്‍ മറച്ചു വയ്ക്കുകയാണെന്നും അടുത്തിടെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തോളമായി കോലിയും അനുഷ്‌കയും ഒരുമിച്ച് തന്നെയായിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്രിക്കറ്റ് മല്‍സരങ്ങള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ നായകന്‍ കുടുംബത്തോടൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. അനുഷ്‌ക പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കാതിരുന്നത് അമ്മയാവാന്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമ്മയായ ശേഷവും സിനിമിയില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ അനുവദിക്കണമെന്ന് അനുഷ്‌ക നേരത്തേ തന്നെ കോലിയോട് ആവശ്യപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു കാലത്ത് ഗോസിപ്പ് കോളത്തിലെ സ്ഥിരം ജോടികളായിരുന്നു കോലിയും അനുഷ്‌കയും.

2

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി കളിക്കുന്നതിനായി ഇപ്പോള്‍ യുഎഇയിലാണ് കോലിയുള്ളത്. ദിവസങ്ങള്‍ക്കു മുമ്പാണ് ടീമംഗങ്ങള്‍ക്കൊപ്പം അദ്ദേഹം യുഎഇയിലേക്കു പറന്നത്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ നടക്കുന്നത്. ഇതു കഴിഞ്ഞ ശേഷം കോലിയുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം അവിടെ നിന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി യാത്ര തിരിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്കു ഡിസംബര്‍ ആദ്യവാരം തുടക്കമാവും.

Story first published: Thursday, August 27, 2020, 11:54 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+