വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെ എന്തിനു പേടിക്കണം? ആഞ്ഞു പിടിച്ചാല്‍ ടീം ഇന്ത്യ കുറിക്കും ചരിത്രനേട്ടം, ഇതാ കാരണങ്ങള്‍

ലോക ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലീഷ് പരീക്ഷ ഇന്ത്യക്കു പാസാനാവുമോയെന്നാണ് ആരാധകരും ക്രിക്കറ്റ് ലോകും ഉറ്റുനോക്കുന്നത്. അതിനു കഴിഞ്ഞാല്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീമെന്ന പദവി ഇന്ത്യക്കു കാത്തുസൂക്ഷിക്കാനാവുമാവും.

അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പൊരുതിത്തോറ്റിരുന്നു. തുടര്‍ച്ചയായൊരു രണ്ടാം പരമ്പര തോല്‍വി ടീം ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.

അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. വിദേശത്ത് ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കു ലഭിച്ച മികച്ച അവസരമാണിതെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് പരമ്പരയില്‍ വെന്നിക്കൊടി പാറിക്കാനുള്ള മികവ് ഇന്ത്യക്കുണ്ടെന്ന് പറയാന്‍ ഇതൊക്കെയാണ് കാരണങ്ങള്‍.

മികച്ച പേസ് ബൗളിങ് നിര

മികച്ച പേസ് ബൗളിങ് നിര

മികച്ച പേസ് ബൗളിങ് നിരയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. ടീമിലുള്ള പേസര്‍മാരെല്ലാം ഒന്നിനൊന്ന് മികച്ചവരും വ്യത്യസ്തരുമാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരടങ്ങുന്ന മികച്ച ബൗളര്‍മാര്‍ ടീം ഇന്ത്യക്കുണ്ട്.
സ്വിങ് ബൗളിങിനെ ഏറെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഭുവിക്ക് വിസ്മയങ്ങള്‍ കാണിക്കാനാവു. അനുഭവസമ്പത്താണ് ഇഷാന്തിന്റെ ആയുധകമെങ്കില്‍ യോര്‍ക്കറുടകളാണ് ബുംറയുടെ ആയുധം. അസാധാരണമായ ബൗളിങ് ആക്ഷനിലൂടെ ഇംഗ്ലീഷുകാരെ ആശയക്കുഴപ്പത്തിലാക്കാനും അദ്ദേഹത്തിന് കഴിയും.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ എല്ലാ കളിയിലും എതിര്‍ ടീമിന്റെ മുഴുവന്‍ പേരെയും പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു.

 ഇംഗ്ലീഷ് ബാറ്റിങിന്റെ അനുഭവസമ്പത്തിലായ്മ

ഇംഗ്ലീഷ് ബാറ്റിങിന്റെ അനുഭവസമ്പത്തിലായ്മ

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അപാര ഫോമിലാണെങ്കിലും ടെസ്റ്റില്‍ ഇതല്ല സ്ഥിതി. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് പാകിസ്താനെതിരായ പരമ്പരയില്‍ സമനിലയും വഴങ്ങേണ്ടിവന്നിരുന്നു.
ടെസ്റ്റ് ടീമില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ കുറവാണെന്നതാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന വെല്ലുവിളി. മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കും ജോ റൂട്ടുമാണ് ടീമിലെ അനുഭവസമ്പത്തുള്ള കളിക്കാര്‍. ഇരുവരെയും ആശ്രയിച്ചാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. എന്നാല്‍ കുക്കിനെയും റൂട്ടിനെയും ഇന്ത്യക്കു തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ ഇംഗ്ലണ്ട് വിയര്‍ക്കുമെന്നുറപ്പാണ്.
റൂട്ടിന്റെ ഫോമില്‍ സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്. മിക്ക ടെസ്റ്റുകളും 50നും 70നുമിടയില്‍ പുറത്തായ താരത്തിന് ഇവ സെഞ്ച്വറികളിലെത്താന്‍ സാധിച്ചിട്ടില്ല.

ബ്രോഡിനെയും ആന്‍ഡേഴ്‌സനെയും അമിതമായി ആശ്രയിക്കുന്നു

ബ്രോഡിനെയും ആന്‍ഡേഴ്‌സനെയും അമിതമായി ആശ്രയിക്കുന്നു

ടെസ്റ്റില്‍ ഇംഗ്ലീഷ് ബൗളിങിന്റെ നട്ടെല്ലെന്നറിയപ്പെടുന്നത് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മല്‍സസരങ്ങളില്‍ ഈ കോമ്പിനേഷന്‍ വലിയ വിജയമാവുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി 300ല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ആന്‍ഡേഴ്‌സന്‍. ബ്രോഡാവട്ടെ ആന്‍ഡേഴ്‌സ് പറ്റിയ പങ്കാളിയുമാണ്.
ഇരുവരെയും മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു മൂന്നാമത്ത പേസറെ ഇംഗ്ലണ്ടിന് കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ആന്‍ഡേഴ്‌സനും ബ്രോഡിനും ബ്രേക്ക് ത്രൂ നല്‍കാനായില്ലെങ്കില്‍ പിന്നെ ആരെ ആശ്രയിക്കുമെന്നത് ഇംഗ്ലണ്ടിനെ കുഴപ്പിക്കുന്ന ചോദ്യമാണ്. മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ് എന്നിവരിലൊരാളെയാണ് മൂന്നാം പേസറായി ഇംഗ്ലണ്ട് പരിഗണിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് എത്രത്തോളം തിളങ്ങാനാവുമെന്ന് സമയം തെളിയിക്കും.

കൗണ്ടിയിലെ അനുഭവസമ്പത്ത്

കൗണ്ടിയിലെ അനുഭവസമ്പത്ത്

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ചില താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായുള്ള മുന്‍ പരിചയം ഈ താരങ്ങള്‍ക്കു ടെസ്റ്റ് പരമ്പരയില്‍ മുതല്‍ക്കൂട്ടാവും.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്ള മധ്യനിര ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാര കൗണ്ടിയില്‍ യോര്‍ക്ക്‌ഷെയറിനു വേണ്ടിയും പേസര്‍ ഇഷാന്ത് സസെക്‌സിനു വേണ്ടിയും കളിച്ചിരുന്നു. ജാസണ്‍ ഗില്ലെസ്പി പരിശീലിപ്പിക്കുന്ന സസെക്‌സിനായി മികച്ച പ്രകടനമാണ് ഇഷാന്ത് വച്ചത്. പുജാരയാവട്ടെ യോര്‍ക്‌ഷെയര്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ്.

 കോലിക്ക് അതിനു കഴിയും

കോലിക്ക് അതിനു കഴിയും

ഇംഗ്ലണ്ടില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് വിരാട് കോലിയെന്ന ക്യാപ്റ്റന്‍ തന്നെയാണ്. അവസാനമായി ക്യാപ്റ്റന്റെ അമിത ചുമതലയില്ലാതെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ നിറംമങ്ങിയ കോലിയല്ല ഇപ്പോഴത്തെ നായകന്‍. താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കോലി ഏറെ വളര്‍ന്നു കഴിഞ്ഞു.
2014ലെ പര്യടനത്തില്‍ ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി പന്തുകളെറിഞ്ഞാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ കോലിക്കു കെണിയൊരുക്കിയത്. ഇതില്‍ അദ്ദേഹം കുരുങ്ങുകയും ചെയ്തു. എന്നാല്‍ നാലു വര്‍ഷം പിന്നിടുമ്പോള്‍ കോലി ഏറെ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പഴയ തന്ത്രമുപയോഗിച്ച് ഇത്തവണ അദ്ദേഹത്തേ വീഴ്ത്താന്‍ ഇംഗ്ലണ്ടിനാവില്ല.

ഇത് കുറച്ചു കടന്നുപോയി!! അര്‍ജന്റൈന്‍ ടീമിനെക്കുറിച്ച് ക്രൊയേഷ്യന്‍ താരം പറഞ്ഞത്... നാണക്കേട് ഇത് കുറച്ചു കടന്നുപോയി!! അര്‍ജന്റൈന്‍ ടീമിനെക്കുറിച്ച് ക്രൊയേഷ്യന്‍ താരം പറഞ്ഞത്... നാണക്കേട്

Story first published: Friday, June 22, 2018, 14:24 [IST]
Other articles published on Jun 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X