കംഗാരുക്കളുടെ കഥ കഴിച്ചു, ഇനി കിവി ഫ്രൈ!! കോലിപ്പട പറന്നിറങ്ങി ന്യൂസിലാന്‍ഡില്‍, വീഡിയോ കാണാം

ഓക്ക്‌ലാന്‍ഡ്: മൂന്നു മാസത്തോളം നീണ്ടുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ന്യൂസിലാന്‍ഡാണ്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനായി വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഓക്ക്‌ലാന്‍ഡില്‍ വിമാനമിറങ്ങി.
ഓസ്‌ട്രേലിയയില്‍ ട്വന്റി20, ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ 2-1ന് സ്വന്തമാക്കി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.

ഊഷ്മള സ്വീകരണം
ന്യൂസിലാന്‍ഡിലെത്തിയ ഇന്ത്യന്‍ ടീമിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ടീമിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ഓക്ക്‌ലാന്‍ഡ് വിമാനത്താവളത്തിലെത്തിയിരുന്നു. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ തങ്ങളുടെ പ്രിയതാരങ്ങളെ വരവേറ്റത്.
കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ഭാര്യ അനുഷ്‌കാ ശര്‍മയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആദ്യ മല്‍സരം ജനുവരി 23ന്
അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും മൂന്നു കളികളുള്‍പ്പെട്ട ടി20 പരമ്പരയിലുമാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നത്. ജനുവരി 23ന് നാപ്പിയറിലാണ് ആദ്യ ഏകദിനം.
രണ്ടും മൂന്നും ഏകദിനങ്ങള്‍ ജനുവരി 26, 28 തിയ്യതികളില്‍ ടൗരാംഗയില്‍ നടക്കും. ഹാമില്‍റ്റണ്‍ (ജനുവരി 31), വെല്ലിങ്ടണ്‍ (ഫെബ്രുവരി 3) എന്നീവിടങ്ങിലാണ് മറ്റ് ഏകദിനങ്ങള്‍. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് ഏകദിന മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ടി20 മല്‍സരങ്ങള്‍ ഉച്ചയ്ക്കു 12.30ന് തുടങ്ങും.

ഇന്ത്യന്‍ ടീം
ഏകദിനം- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍.
ടി20- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍.
വീഡിയോ കാണാം
ഓക്ക്‌ലാന്‍ഡിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications